എയർ ഇന്ത്യയെ (Air India) ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് (Tata Sons Group)  കഴിഞ്ഞ ദിവസം കൈമാറി. 69 വർഷങ്ങൾക്ക് ശേഷമാണ് എയർ ഇന്ത്യ തങ്ങളുടെ മാതൃസ്ഥാപനത്തിലേക്ക് തിരികെ എത്തിയത്. ഇതിനെ തുടർന്ന് എയർ ഇന്ത്യയിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരാൻ ഒരുങ്ങുകയാണ് ടാറ്റാ ഗ്രൂപ്പ്. എന്തൊക്കെയാണ് പുതിയ മാറ്റങ്ങളെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

1) ഇനി മുതൽ നിങ്ങൾ യാത്രക്കാരല്ല, അതിഥികൾ ആയിരിക്കും


ഇതിന് മുമ്പ് എയർ ഇന്ത്യയിൽ യാത്ര ചെയ്തിരുന്നവർ യാത്രക്കാർ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതോടെ നിങ്ങൾ ഇനി മുതൽ യാത്രക്കാരായിരിക്കില്ല, അതിഥികളായിരിക്കും. നിങ്ങളെ എയർ ഇന്ത്യ ഇനി മുതൽ അതിഥികളെന്ന് അഭിസംബോധന ചെയ്യും.


ALSO READ: Air India | എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു; 69 വർഷങ്ങൾക്ക് ശേഷം മാഹാരാജാ തിരികെ ടാറ്റ കുടുംബത്തിലേക്ക്


2) ക്യാബിൻ ക്രൂവിനെ കൂടുതൽ പരിശീലനം നൽകും


എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതോടെ ക്യാബിൻ ക്രൂവി അംഗങ്ങൾക്ക് കൂടുതൽ പരിശീലനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ ക്യാബിൻ ക്രൂവിന്റെ യൂണിഫോമിൽ മാറ്റങ്ങൾ കൊണ്ട് വരും. ഇവർക്ക് വേണ്ടി ഗ്രൂമിങ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ചെയ്യും.


ALSO READ: Air India divestment: 18,000 കോടിയ്ക്ക് 'Maharaja' എയര്‍ ഇന്ത്യ Tata Sons സ്വന്തമാക്കി


3)   പുറപ്പെടുന്നതിന് 10 മിനിറ്റുകൾക്ക് മുമ്പ് ഫ്ലൈറ്റിന്റെ വാതിലുകൾ അടക്കും


ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ പരിഹരിക്കാൻ ശ്രമിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കൃത്യ സമയം പാലിക്കുകയെന്നതാണ്. കൃത്യ സമയം പാലിക്കാനും, പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുമായി ഫ്ലൈറ്റുകളുടെ വാതിലുകൾ ഇനിമുതൽ പുറപ്പെടുന്നതിന് 10 മിനിട്ടുകൾക്ക് മുമ്പ് തന്നെ അടക്കും.


ALSO READ: Air India: സ്റ്റാഫ് ക്വാർട്ടേർസ് ഒഴിയണമെന്ന് നിർദേശം, സമരം പ്രഖ്യാപിച്ച് എയർ ഇന്ത്യ ജീവനക്കാർ


4) രത്തൻ ടാറ്റായുടെ മെസ്സേജ്


ഇനി മുതൽ എയർ ഇന്ത്യയുടെ ഫ്ലൈറ്റ് പുറപ്പെടുന്നതിന് മുമ്പ് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ രത്തൻ ടാറ്റായുടെ പ്രത്യേക സന്ദേശം ഫ്ലൈറ്റിൽ പ്ലേ ചെയ്യും.  ക്യാബിൻ ക്രൂവ് അംഗങ്ങൾ പ്രത്യേക നിർദ്ദേശ പ്രകാരമാകും മെസ്സേജ് പ്ലേ ചെയ്യുക.


5) മീൽ സർവീസുകൾ വിപുലമാക്കും


ജനുവരി 28 മുതൽ എയർ ഇന്ത്യയുടെ മീൽ പ്ലാനുകൾ കൂടുതൽ വിപുലമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെ ചുരുക്കം ചില ഫ്‌ലൈറ്റുകൾക്ക് മാത്രമാണ് നോൺ വെജിറ്റേറിയൻ മീലുകൾ ഉള്ളത്. ബാക്കിയെല്ലാ ഫ്ലൈറ്റുകളിലും വെജ് സാൻഡ്വിച്ചുകളാണ് നൽകുന്നത്. ഈ മേൽ പ്ലാനുകൾ വിപുലമാക്കാനാണ് ടാറ്റ തയ്യാറെടുക്കുന്നത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.