Air India | എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു; 69 വർഷങ്ങൾക്ക് ശേഷം മാഹാരാജാ തിരികെ ടാറ്റ കുടുംബത്തിലേക്ക്

ടാറ്റ ഗ്രൂപ്പും എയർ ഇന്ത്യയും തമ്മിലുള്ള ബന്ധം 1932 മുതലാണ് ആരംഭിച്ചത്. JRD ടാറ്റയാണ് ആണ് ഈ ആഭ്യന്തര വിമാന സർവീസ് സ്ഥാപിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 27, 2022, 05:03 PM IST
  • കഴിഞ്ഞ വർഷമാണ് ഇന്ത്യയുടെ കോപെറ്റീഷൻ കമ്മീഷൻ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സപ്രെസ്, എയർ ഇന്ത്യ സാറ്റ്സ് തുടങ്ങിയവെല്ലാം ഏറ്റെടുക്കൽ നടപടികൾക്ക് അന്തിമ അംഗീകാരം നൽകിയത്.
  • ശേഷം എയ ഇന്ത്യയുടെ 100 ശതമാനം ഓഹരി ടാറ്റയ്ക്ക് വിൽക്കാൻ കേന്ദ്രം തീരമാനം അറിയിക്കുകയും ചെയ്തു.
  • ഒക്ടോബർ 25 ടാറ്റ ധാരണപത്രത്തിൽ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
Air India | എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു; 69 വർഷങ്ങൾക്ക് ശേഷം മാഹാരാജാ തിരികെ ടാറ്റ കുടുംബത്തിലേക്ക്

ന്യൂ ഡൽഹി : എയർ ഇന്ത്യയെ (Air India) ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് (Tata Sons Group) കൈമാറി. 69 വർഷങ്ങൾക്ക് ശേഷമാണ് എയർ ഇന്ത്യ തങ്ങളുടെ മാതൃസ്ഥാപനത്തിലേക്ക് തിരികെ പോകുന്നത്. എന്നിരുന്നാലും ഇന്ന് മുതൽ തന്നെ എയർ ഇന്ത്യയുടെ സർവീസ് ടാറ്റയുടെ കീഴിലാകില്ലയെന്ന് ടാറ്റാ ഗ്രൂപ്പിന്റെ അധികാരകൾ അറിയിച്ചിട്ടുണ്ട്. 

ഔദ്യോഗികമായി വിമാന കമ്പനിയെ കൈമാറുന്നതിന് മുമ്പായി ടാറ്റ സൺസ് ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ഡൽഹിയിലെത്തിയ കേന്ദ്ര സർക്കാരിന്റെ ഉന്നത അധികാരികളുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. അതോടൊപ്പം എയർ ഇന്ത്യയുടെ പുതിയ ബോർഡിന് നിയമിക്കാനുള്ള നടപടികൾക്ക് തുടക്കമിടുകയും ചെയ്തു.

ALSO READ ; Air India divestment: 18,000 കോടിയ്ക്ക് 'Maharaja' എയര്‍ ഇന്ത്യ Tata Sons സ്വന്തമാക്കി

കഴിഞ്ഞ വർഷമാണ് ഇന്ത്യയുടെ കോപെറ്റീഷൻ കമ്മീഷൻ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സപ്രെസ്, എയർ ഇന്ത്യ സാറ്റ്സ് തുടങ്ങിയവെല്ലാം ഏറ്റെടുക്കൽ നടപടികൾക്ക് അന്തിമ അംഗീകാരം നൽകിയത്. ശേഷം എയ ഇന്ത്യയുടെ 100 ശതമാനം ഓഹരി ടാറ്റയ്ക്ക് വിൽക്കാൻ കേന്ദ്രം തീരമാനം അറിയിക്കുകയും ചെയ്തു. ഒക്ടോബർ 25 ടാറ്റ ധാരണപത്രത്തിൽ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു. 

ഇതോടെ ടാറ്റയുടെ കീഴിലേക്കെത്തുന്ന മൂന്നാമത്തെ എയർലൈൻസ് കമ്പിനിയാകും എയർ ഇന്ത്യ. എയർ ഏഷ്യ ഇന്ത്യ വിസ്താര എന്നിവയാണ് ടാറ്റയ്ക്ക് ഏറ്റവും കൂടുതൽ ഓഹരിയുള്ള മറ്റ് രണ്ട് വിമാന കമ്പനികൾ.

ALSO READ : Air India: സ്റ്റാഫ് ക്വാർട്ടേർസ് ഒഴിയണമെന്ന് നിർദേശം, സമരം പ്രഖ്യാപിച്ച് എയർ ഇന്ത്യ ജീവനക്കാർ

ടാറ്റ ഗ്രൂപ്പും എയർ ഇന്ത്യയും തമ്മിലുള്ള ബന്ധം 1932 മുതലാണ് ആരംഭിച്ചത്. JRD ടാറ്റയാണ് ആണ് ഈ ആഭ്യന്തര വിമാന സർവീസ് സ്ഥാപിക്കുന്നത്. ശേഷം എയർലൈൻ യാത്രാ വിമാനങ്ങൾ ഉൾപ്പെടുത്തി. 1938 -ൽ സർവീസ് അന്താരാഷ്ട്രതലത്തിലേക്ക് നീട്ടുകയും ചെയ്തു.

വിമാനക്കമ്പനിയുടെ പേര് ടാറ്റാ എയർ സര്‍വീസ് എന്നും പിന്നീട്  കൊളംബോയിലേയ്ക്ക് വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍ ടാറ്റ എയർലൈൻസ് എന്നും പേര് മാറ്റി.  

1946 -ൽ ടാറ്റ സൺസിന്‍റെ  വ്യോമയാന വിഭാഗം എയർ ഇന്ത്യയായി ലിസ്റ്റ് ചെയ്യപ്പെടുകയും 1948 -ൽ യൂറോപ്യൻ വിമാനങ്ങളോടെ എയർ ഇന്ത്യ ഇന്‍റർനാഷണൽ ആരംഭിക്കുകയും ചെയ്തു.

ഇന്ത്യയിലെ ആദ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള അന്താരാഷ്ട്ര  എയര്‍ ലൈന്‍സ് ആയിരുന്നു ഇത്.  ഓഹരികളില്‍  49 %  സർക്കാർ കൈവശം വയ്ക്കുകയും ടാറ്റ 25 % ടാറ്റാ നിലനിർത്തുകയും ബാക്കി പൊതുജനങ്ങൾ സ്വന്തമാക്കുകയും ചെയ്തു. 1953ലാണ്  എയർ ഇന്ത്യ ദേശസാൽക്കരിച്ചത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News