നിലവിലെ ആരോഗ്യ സാഹചര്യത്തില്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ് (Corona Virus) വ്യാപനം പല രാജ്യങ്ങളെയും മോശമായി ബാധിച്ചിരിക്കുകയാണ്. പുറത്തിറങ്ങാന്‍ പാടില്ലെന്നും മറ്റുള്ളവരുമായി സമ്പര്‍ക്കം പാടില്ലെന്നും ശക്തമായ മുന്നറിയിപ്പുണ്ട്. COVID 19 വ്യാപനം രൂക്ഷമായതോടെ പ്രഖ്യാപിച്ച ലോക്ക്ഡൌണി(Corona Lockdown)നെ തുടര്‍ന്ന് സ്കോട്ട്ലന്‍ഡില്‍ കുടുങ്ങിപ്പോയ ഒരു വിദ്യാര്‍ത്ഥിയുടെ കഥയാണിത്. 


ലൈ൦ഗീക ബന്ധത്തിലേര്‍പ്പെടാതെ ജീവിക്കുന്നതിലും ഭേദം കൊറോണ ബാധിച്ച് മരിക്കുന്നതാണെന്ന് ഗായകന്‍‍...


ആബർ‌ഡീൻ സർവകലാശാലയിലെ വിദ്യാര്‍ത്ഥിയും ഇരുപതുകാരനുമായ ക്ലിയോന്‍ പാപ്പഡിമിത്രോയാണ് ലോക്ക്ഡൌണിനെ തുടര്‍ന്ന് വീട്ടില്‍ പോകാനാകാതെ സ്കോട്ട്ലന്‍ഡില്‍ കുടുങ്ങിയത്. സ്വദേശമായ ഗ്രീസിലേക്ക് മടങ്ങാന്‍ മൂന്നു തവണയാണ് ക്ലിയോന്‍ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍, മൂന്ന് തവണയും ഓരോ കാരണങ്ങളാല്‍ യാത്ര മുടങ്ങി. 


ഇതോടെ, സൈക്കിളില്‍ 2,175 മൈല്‍ യാത്ര ചെയ്യാന്‍ ക്ലിയോന്‍ തീരുമാനിക്കുകയായിരുന്നു. 48 ദിവസമെടുത്താണ് ക്ലിയോന്‍ യാത്ര പൂര്‍ത്തിയാക്കിയത്. മെയ്‌ 10നാണ് യാത്ര ആരംഭിച്ചത്. മത്തി, കടല നെയ്യ്, ബ്രെഡ്‌, സ്ലീപ്പിംഗ് ബാഗ്, ടെന്റ്, സൈക്കിളിനു ആവശ്യമായ ഉപകരണങ്ങള്‍ എന്നിവയാണ് ക്ലിയോന്‍ കയ്യില്‍ കരുതിയിരുന്നത്.\


കട്ട ഹീറോയിസം!! നായയുടെ ആക്രമണത്തില്‍ നിന്നും അനിയത്തിയെ രക്ഷിച്ച 6 വയസുകാരന്‍


ക്ലിയോന്റെ യാത്ര ട്രാക്ക് ചെയ്യാന്‍ ആവശ്യമായ ആപ്പ് ഡൌണ്‍ലോഡ് ചെയ്യണമെന്നു മാത്രമായിരുന്നു വീട്ടുകാര്‍ മുന്പോട്ട് വച്ച നിര്‍ദേശം. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഈ നീണ്ട യാത്രയുടെ പൂര്‍ണ വിവരങ്ങള്‍ ക്ലിയോന്‍ പങ്കുവച്ചിട്ടുണ്ട്. 35 മുതല്‍ 75 മൈല്‍ വരെയാണ് ഒരു ദിവസം ക്ലിയോന്‍ യാത്ര ചെയ്തത്. 


ഇംഗ്ലണ്ട്-നെതെര്‍ലാന്‍ഡ്‌-ജെര്‍മ്മനി-ഓസ്ട്രിയ-ഇറ്റലി എന്നിവിടങ്ങളിലൂടെയായിരുന്നു ക്ലിയോന്റെ യാത്ര. ജൂണ്‍ 27നാണ് ക്ലിയോന്‍ സുരക്ഷിതമായി വീട്ടിലെത്തിയത്.