എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. മരണം ആത്മഹത്യ തന്നെയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മറ്റ് മുറിവുകളോ അടയാളങ്ങളോ ഇല്ല. പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കുമിടയിലാണ് മരണം സംഭവിച്ചിരിക്കുന്നത്.
കഴുത്തിൽ കയർ മുറുകിയാണ് മരണം സംഭവിച്ചത്. മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ആത്മഹത്യക്കുറിപ്പു കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എഡിഎമ്മിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലാണ്.
കളക്ടറ്റിലെ രണ്ട് സഹപ്രവർത്തകർക്കാണ് നവീൻ അവസാനം സന്ദേശം അയച്ചത്. ഭാര്യയുടെയും മക്കളുടെയും ഫോൺ നമ്പറാണ് സഹപ്രവർത്തകർക്ക് അയച്ച് കൊടുത്തത്. ചൊവ്വാഴ്ച പുലർച്ചെ 4.58നാണ് വാട്സാപ്പ് സന്ദേശം അയച്ചത്.
റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങളും നവീൻ ബാബുവിന്റെ ഫോൺ ലൊക്കേഷനും പരിശോധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ, 14ന് വൈകിട്ട് 6 മണിക്ക് റെയിൽവേ സ്റ്റേഷന് 200 മീറ്റർ അകലെ മുനീശ്വരൻ കോവിലിനരികിൽ ഇറങ്ങിയ നവീൻ സ്റ്റേഷനിലേക്ക് എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇതുവരെ പരിശോധിച്ചിട്ടില്ല. മുനീശ്വരൻ കോവിലിനരികിൽനിന്ന് 3 കിലോമീറ്റർ അകലെയുള്ള ക്വാർട്ടേഴ്സിലേക്ക് നവീൻ എപ്പോൾ, എങ്ങനെ പോയി എന്നതിൽ വ്യക്തതയില്ല.
Read Also: രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; പത്രികാ സമർപ്പണം നാളെ
അതേസമയം നവീൻ കൈക്കൂലി വാങ്ങിയതിനും ഫയൽ പൂഴ്ത്തിവെച്ചതിനും തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തൽ. മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പ്രതി ചേർത്ത മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇത് വരെ ചോദ്യം ചെയ്തിട്ടില്ല. മുൻകൂർ ജാമ്യഹർജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയിരുന്നു. അതുവരെ മറ്റ് നടപടികൾ ഉണ്ടാകില്ലെന്നാണ് വിവരം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ എഡിഎമ്മിനെ കണ്ടെത്തിയത്. പെട്രോൾ പമ്പിന്റെ എൻ.ഒ.സിയുമായി ബന്ധപ്പെട്ട് നവീൻ കൈക്കൂലി വാങ്ങിയെന്ന് പിപി ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.