വേനലവധി ആയതിനാല്‍ പലരും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവുമെല്ലാം യാത്രകള്‍ പോകുന്ന സമയമാണ്. ദൂര യാത്രകള്‍ക്ക് പോകുമ്പോള്‍ ഭൂരിഭാഗം ആളുകളും ഹോട്ടലുകളിലോ ഹോം സ്‌റ്റേകളിലോ മുറികള്‍ മുന്‍കൂട്ടിയോ അല്ലെങ്കില്‍ നേരിട്ടെത്തിയോ ബുക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍, ചെക്ക് ഇന്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാമെങ്കിലും ചെക്ക് ഔട്ട് ഉച്ചയ്ക്ക് 12 മണിയ്ക്ക് ചെയ്യണമെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? 


COMMERCIAL BREAK
SCROLL TO CONTINUE READING

ചെക്ക് ഇന്‍ സമയം സംബന്ധിച്ച് ഹോട്ടലുകള്‍ക്ക് നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ല, എന്നാല്‍ ചെക്ക് ഔട്ട് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മിക്കയിടങ്ങളിലും നിശ്ചയിച്ചിരിക്കുന്നത്. നിങ്ങള്‍ വൈകുന്നേരമോ അല്ലെങ്കില്‍ രാത്രിയോ ആണ് മുറി എടുക്കുന്നതെങ്കിലും അടുത്ത ദിവസം ഉച്ചവരെ മാത്രമേ നിങ്ങള്‍ക്ക് ആ മുറി ഉപയോഗിക്കാന്‍ സാധിക്കൂ. ചുരുക്കി പറഞ്ഞാല്‍, വലുതോ ചെറുതോ ആയ ഹോട്ടലുകള്‍ 24 മണിക്കൂര്‍ മുഴുവന്‍ വാടക ഈടാക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് 24 മണിക്കൂറും മുറി ലഭിക്കുന്നില്ല. ഇതിന് പ്രധാനമായും 3 കാരണങ്ങളാണുള്ളത്. 


ALSO READ: കൊഞ്ചിൻറെ അലർജിക്ക് കാരണമെന്ത്.? കഴിക്കുന്നതിൽ തെറ്റുണ്ടോ?


ആദ്യത്തെ കാരണം


ഹോട്ടലുകള്‍ അവരുടെ ചെക്ക് ഔട്ട് സമയം 12 മണിയായി നിശ്ചയിക്കുന്നതിന് കാരണങ്ങളുണ്ട്. മുറികള്‍ വൃത്തിയാക്കുക, ബെഡ് ഷീറ്റുകള്‍ നീക്കം ചെയ്യുക, പുതിയത് സജ്ജീകരിക്കുക തുടങ്ങിയ തയ്യാറെടുപ്പുകള്‍ക്ക് ഹോട്ടല്‍ ജീവനക്കാര്‍ക്ക് സമയം ലഭിക്കുന്നു എന്നതാണ് ഇതിന് ഏറ്റവും പ്രധാന കാരണം. എന്നാല്‍,  ചെക്ക് ഔട്ട് വൈകിയാല്‍ ഈ തയ്യാറെടുപ്പിന് മതിയായ സമയം ലഭിക്കില്ല. 


രണ്ടാമത്തെ കാരണം


ചെക്ക് ഔട്ട് ഉച്ചയ്ക്ക് ആയതിനാല്‍ തന്നെ ഗസ്റ്റുകള്‍ക്ക് വേഗത്തില്‍ ഉറക്കം ഉണര്‍ന്ന് എഴുന്നേറ്റ് ഒരുങ്ങാന്‍ ആവശ്യമായ സമയം ലഭിക്കും. അവരുടെ സൗകര്യം കണക്കിലെടുത്താല്‍ ചെക്ക് ഔട്ട് സമയം രാവിലെ 9നോ 10നോ അല്ല, ഉച്ചയ്ക്ക് 12നാണ്. ഇത് ഗസ്റ്റുകള്‍ക്ക് വേഗത്തില്‍ തയ്യാറാകാനുള്ള സമയം നല്‍കുന്നു. മറ്റ് ഗസ്റ്റുകള്‍ക്ക് ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ല. 


മൂന്നാമത്തെ കാരണം


ഹോട്ടലുകള്‍ ചെക്ക് ഔട്ട് സമയം 12ന് നിലനിര്‍ത്തുന്നതിനുള്ള മറ്റൊരു കാരണം ചെക്ക് ഔട്ട് വൈകുകയാണെങ്കില്‍ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഹോട്ടലുകള്‍ക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടതായി വരും. മുഴുവന്‍ ജോലിയും ഒരു ജീവനക്കാരനെ ഏല്‍പ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവരുടെ ബഡ്ജറ്റ് കൂടും. അത്തരമൊരു സാഹചര്യത്തില്‍ 12 മണിയാണ് ശരിയായ സമയമായി വിലയിരുത്തപ്പെടുന്നത്. യാത്ര ചെയ്യുമ്പോഴോ ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്യുമ്പോഴോ അതിന് പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അങ്ങനെയെങ്കില്‍ നിങ്ങളുടെ യാത്ര കൂടുതല്‍ സുഖകരമാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.