പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നല്‍കിയ വാഗ്ദാനം നിറവേറ്റിയ വയോധികന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചെറുതും വലുതുമായ വാഗ്ദാനങ്ങള്‍ നല്‍കുകയും ഒടുവില്‍ പാലിക്കാതെ ഒഴിയുകയും ചെയ്യുന്നവരുടെ ലോകത്താണ് ഇങ്ങനെയൊരു സംഭവം എന്നതാണ് ഏറെ ശ്രദ്ധേയം. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് വിന്‍കൊന്‍സിന്‍ സ്വദേശികളായ ടോം കുക്കും ജോ ഫീനിയും തമ്മിലുള്ളത്. 


ഇതൊക്കെ എന്ത്!! മകളുടെ 'സൂചി' പേടി മാറ്റാന്‍ കുത്തിവച്ചതായി അഭിനയിച്ച് പിതാവ്


തങ്ങളില്‍ ആര്‍ക്കെങ്കിലും ലോട്ടറിയടിച്ചാല്‍ മറ്റെയാളുമായി അത് പങ്കുവയ്ക്കുമെന്നു ഇരുവരും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു. എല്ലാ ആഴ്ചയും പവര്‍ബോള്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ ഇരുവരും പോകുമായിരുന്നു. എന്നാല്‍, ഒരിക്കല്‍ പോലും ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുമെന്ന് കരുതിയിരുന്നില്ല. 


ടോമിനാണ് 22 മില്ല്യന്‍ ഡോളര്‍ ലോട്ടറിയടിച്ചത്. അതായത് ഏകദേശം 165 കോടിയിലധികം രൂപ. എന്നാല്‍, ലോട്ടറിയടിച്ചപ്പോള്‍ ടോം ആദ്യം ഉറപ്പിച്ചത് ഇത് ജോയുമായി പങ്കുവയ്ക്കണം എന്നാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരസ്പരം കൈകൊടുത്താണ് ഇരുവരും ഈ വാഗ്ദാനം ചെയ്തത്.


Viral Video: പോരാളി ആജിയുടെ നമ്പര്‍ അന്വേഷിച്ച് റിതേഷ് ദേഷ്മുഖും സോനു സൂദും‍!!


'വാഗ്ദാനം വാഗ്ദാനമാണ്' -വിജയിയായ  ശേഷം ടോം പറഞ്ഞു. നേര്‍പകുതിയായി സമ്മാനതുക വീതിച്ചെടുക്കാനാണ് ഈ സുഹൃത്തുക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ലോട്ടറി വിജയിച്ച ശേഷം ടോം ജോലിയില്‍ നിന്നും വിരമിച്ചു. അഗ്നിശമന സേന വിഭാഗത്തില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ജോ. 


ഇനിയുള്ള സമയം കുടുംബത്തിനായി  ചിലവഴിക്കാനാണ് ഇരുവരുടെയും തീരുമാനം. കൂടാതെ ഭാര്യമാര്‍ക്കൊപ്പം യാത്രക്കള്‍ പോകാനും ഇരുവരും പദ്ധതിയിടുന്നുണ്ട്.