ഇതൊക്കെ എന്ത്!! മകളുടെ 'സൂചി' പേടി മാറ്റാന്‍ കുത്തിവച്ചതായി അഭിനയിച്ച് പിതാവ്

സൂചിയോടുള്ള പേടി.... കുത്തിവയ്ക്കുമ്പോള്‍ ഒരു തവണയെങ്കിലും സൂചി കണ്ടു പേടിയ്ക്കാത്തവരായി ആരാണുള്ളത്?

Last Updated : Jul 25, 2020, 08:13 PM IST
  • കുത്തിവയ്പ്പിനായി കോഡി അച്ഛന്റെ മടിയില്‍ സ്ഥാനം ഉറപ്പിച്ചെങ്കിലും നഴ്സ് ആദ്യം തുടച്ചു വൃത്തിയാക്കിയത് കോര്‍ട്ടനിയുടെ കയ്യാണ്.
ഇതൊക്കെ എന്ത്!! മകളുടെ 'സൂചി' പേടി മാറ്റാന്‍ കുത്തിവച്ചതായി അഭിനയിച്ച് പിതാവ്

സൂചിയോടുള്ള പേടി.... കുത്തിവയ്ക്കുമ്പോള്‍ ഒരു തവണയെങ്കിലും സൂചി കണ്ടു പേടിയ്ക്കാത്തവരായി ആരാണുള്ളത്?

സൂചിയുമായുള്ള ആദ്യ കണ്ടുമുട്ടല്‍ എപ്പോഴാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അന്ന് എന്തൊരു പേടിയായിരുന്നു അല്ലെ കുത്തിവയ്പ്പ്. എന്നാല്‍, വളര്‍ന്നു വരുംതോറും ആ ഭയം ഒരു നാണക്കേടായി മാറും. 'അയ്യേ,  നിനക്ക് സൂചി പേടിയാണോ? എന്തൊരു ദുര്‍ബലനാണ് നീ?'.... ഈ പരിഹാസങ്ങള്‍ ഒഴിവാക്കാനായെങ്കിലും ആ ഭയത്തെ മറികടക്കാന്‍ നമ്മള്‍ ശ്രമിക്കും.

Viral Video: പോരാളി ആജിയുടെ നമ്പര്‍ അന്വേഷിച്ച് റിതേഷ് ദേഷ്മുഖും സോനു സൂദും‍!!

കുത്തിവെയ്ക്കുന്നത് വലിയ കാര്യമല്ലെന്ന് മകളുടെ മുന്നില്‍ തെളിയിക്കാന്‍ ഒരു പിതാവ് ചെയ്ത കാര്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ന്യൂ ഒര്‍ലീന്‍സ് സ്വദേശി കോര്‍ട്ടനി സ്മിത്താണ് തന്റെ നാല് വയസുകാരിയായ മകള്‍ കോഡി ജെയെയും കൂട്ടി ലൗസിയാനയിലെ ഡോട്ടെഴ്സ് ഓഫ് ചാരിറ്റി സെന്‍ററിലെത്തിയത്. 

 
 
 
 

 
 
 
 
 
 
 
 
 

From u/natsdorf (Reddit)  #vaccinated #shots #superdad #dadgoals #greatdad #awesomedad #dadgoals #fatheranddaughter

A post shared by Fatherly (@fatherly) on

ആശുപത്രിയിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ മുതല്‍ കോഡി അസ്വസ്ഥയായിരുന്നു. ഇതോടെയാണ്, കോഡി ശാന്തയാക്കാനുള്ള വഴികളെ കുറിച്ച് പിതാവ് ആലോചിച്ച് തുടങ്ങിയത്. കുത്തിവയ്പ്പിനായി കോഡി അച്ഛന്റെ മടിയില്‍ സ്ഥാനം ഉറപ്പിച്ചെങ്കിലും നഴ്സ് ആദ്യം തുടച്ചു വൃത്തിയാക്കിയത് കോര്‍ട്ടനിയുടെ കയ്യാണ്. 

കൊറോണ കാലം, ജാഗ്രതാ കാലം.... പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കും മുന്‍പ് 

'ഇത് ഒന്നുമല്ല' -കോര്‍ട്ടനി മകള്‍ക്ക് ഉറപ്പ് നല്‍കി. എന്നിട്ട് നഴ്സ് തന്നെ കുത്തിവയ്ക്കുന്നതായി അഭിനയിച്ച് ഫലിപ്പിച്ചു. 'അച്ഛന് ഒന്ന് കൊടുത്തു. അടുത്തത് നിന്റെ ഊഴമാണ്' -ഇതു പറഞ്ഞു നഴ്സ് കോഡിയ്ക്ക് ആദ്യ ഡോസ് മരുന്ന് നല്‍കി.

രണ്ടാമത്തെ ഡോസ് നല്‍കാനും ഇതേ മാര്‍ഗം തന്നെയാണ് പിതാവും നഴ്സും സ്വീകരിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് പിതാവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. 

Trending News