Indonesia Earthquake : ബാലി ദ്വീപിൽ ശക്തമായ ഭൂചലനം; മൂന്ന് പേർ കൊല്ലപ്പെട്ടു
റെക്ടർ സ്കെയിലിൽ 4.8 മാർക്ക് ചെയ്ത ഭൂചലനമാണ് ബാലിയിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നത് .
Bali : ഇന്തോനേഷ്യയിലെ (Indonesia) ബാലീ ദ്വീപിൽ ശക്തമായ ഭൂചലനം. റെക്ടർ സ്കെയിലിൽ 4.8 മാർക്ക് ചെയ്ത ഭൂചലനമാണ് ബാലിയിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നത് . ഭൂചലനത്തെ (Earthquake)തുടർന്ന് 3 പേർ കൊല്ലപ്പെട്ടു. ഇന്തോനേഷ്യയിലെ സെർച് ആൻഡ് റെസ്ക്യു ടീമാണ് ഭൂചലനത്തിന്റെ വിവരം അറിയിച്ചത്. ബാലിയിലെ കരങ്കസെം, ബംഗ്ലി പ്രദേശങ്ങളിലും ഭൂചലനം ബാധിച്ചിട്ടുണ്ടെന്നനാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായുള്ള തിരച്ചിൽ പൂർത്തിയാക്കിയതായി സെർച് ആൻഡ് റെസ്ക്യു ഏജൻസി അറിയിച്ചിട്ടുണ്ട്. എന്നാൽ സ്ഥലത്തെ സാഹചര്യം വിലയിരുത്തി വരികെയാണെന്ന് അറിയിച്ചിട്ടുണ്ട്. ഭൂകമ്പം മൂലമുണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചതായി ഏജൻസി അറിയിച്ചു. കൂടാതെ മൂന്ന് വയസ്സുള്ള ഒരു കുട്ടിയും ഭൂകമ്പത്തെ തുടർന്ന് മരിച്ചു.
ALSO READ: Toddler shots Mom: 2 വയസ്സുകാരന്റെ വെടിയേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം, അച്ഛൻ അറസ്റ്റിൽ
യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) 4.8 തീവ്രതയുള്ള ഭൂകമ്പമാണ് ബഞ്ചാർ വാങ്സിയാനിൽ ഉണ്ടായതെന്നും അതിന്റെ ആഴം 10 കി.മീ (6.21 മൈൽ) ആണെന്നും അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് നിരവധി പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചതായും അതികൃതർ അറിയിച്ചു. എത്രത്തോളം നാശനഷ്ടം ഉണ്ടായെന്ന് പരിശോധിച്ച് വരികെയാണെന്നും അറിയിച്ചിട്ടുണ്ട്.
ALSO READ: Norway Attack: നോർവേയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ 5 പേരെ അമ്പെയ്ത് കൊലപ്പെടുത്തി
ബാലിയിലെ മറ്റ് ഭാഗങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ല, അടുത്തുള്ള മറ്റൊരു ദ്വീപായ ലോംബോക്കിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് രോഗബാധയെ തുടർന്ന് നാളുകളായി യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന ബാലീയിൽ കഴിഞ്ഞ വ്യാഴ്ചച്ചയാണ് വിളക്കുകൾ നീക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...