Barcelona: മൃഗങ്ങളിലും COVID-19.  ബാര്‍സലോണ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ 4 സിംഹങ്ങള്‍ക്കാണ്  കോവിഡ്-19 സ്ഥിരീകരിച്ചിരിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിംഹങ്ങള്‍  കോവിഡ്  (COVID-19) ലക്ഷണങ്ങള്‍ കാട്ടിയതിനെ ത്തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. മൂന്ന് പെണ്‍സിംഹങ്ങളും ഒരു ആണ്‍സിംഹവുമാണ് കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചത്. തുടര്‍ന്ന് മ‍ൃഗ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കോവിഡാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സിംഹങ്ങള്‍ക്ക് എങ്ങനെ കോവിഡ് പിടിപെട്ടു എന്നത്  സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.  


കൂടാതെ,  മൃഗശാലയില്‍ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 
ഇത് രണ്ടാമത്തെ തവണയാണ് മാര്‍ജ്ജാര വര്‍ഗത്തിലുള്‍പ്പെട്ട ജീവികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഏപ്രിലില്‍ ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലുണ്ടായിരുന്ന നാല് പുലികള്‍ക്കും ഒരു സിംഹത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.  ബാര്‍സലോണ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെയും   ബ്രോങ്ക്സ് മൃഗശാലയിലേയും ഉദ്യോഗസ്ഥര്‍ ഇതിനെ സംബന്ധിച്ച്‌ ചര്‍ച്ച നടത്തി.


Also read: COVID update: 5,032 പേര്‍ക്കുകൂടി കോവിഡ്, 31 പേര്‍ക്ക് ജീവഹാനി


ഫ്ലൂ ബാധയ്ക്കുള്ള മരുന്നാണ് കോവിഡ് ബാധിച്ച മൃഗങ്ങള്‍ക്കും നല്‍കുന്നതെന്ന് മൃഗശാലയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മനുഷ്യര്‍ക്ക് നടത്തുന്ന രീതിയില്‍ തന്നെയാണ് സിംഹങ്ങള്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നത്. കോവിഡ് ബാധിച്ച മൃഗങ്ങളെ മറ്റു മൃഗങ്ങളുടെ കൂട്ടത്തില്‍ നിന്നും മാറ്റി പാര്‍പ്പിക്കുകയാണ്. 


മൃഗശാല പതിവുപോലെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്.