COVID update: 5,032 പേര്‍ക്കുകൂടി കോവിഡ്, 31 പേര്‍ക്ക് ജീവഹാനി

സംസ്ഥനത്ത്  കോവിഡ് വ്യാപനത്തില്‍ വീണ്ടും വര്‍ദ്ധനവ്‌.  ഇന്ന് പുതുതായി  5,032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 

Last Updated : Dec 8, 2020, 06:27 PM IST
  • സംസ്ഥനത്ത് കോവിഡ് വ്യാപനത്തില്‍ വീണ്ടും വര്‍ദ്ധനവ്‌. ഇന്ന് പുതുതായി 5,032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
  • ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4,380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
  • 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2,472 ആയി.
COVID update: 5,032 പേര്‍ക്കുകൂടി  കോവിഡ്,  31 പേര്‍ക്ക് ജീവഹാനി

തിരുവനന്തപുരം: സംസ്ഥനത്ത്  കോവിഡ് വ്യാപനത്തില്‍ വീണ്ടും വര്‍ദ്ധനവ്‌.  ഇന്ന് പുതുതായി  5,032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 

ജില്ല തിരിച്ചുള്ള   കോവിഡ്-19 (COVID-19) സ്ഥിരീകരണം ഇപ്രകാരമാണ്. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4,380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 694, മലപ്പുറം 653, തൃശൂര്‍ 592, എറണാകുളം 415, കോഴിക്കോട് 412, പാലക്കാട് 160, കൊല്ലം 315, വയനാട് 269, തിരുവനന്തപുരം 169, ആലപ്പുഴ 226, പത്തനംതിട്ട 171, കണ്ണൂര്‍ 178, കാസര്‍ഗോഡ് 77, ഇടുക്കി 49 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം 6, എറണാകുളം, വയനാട് 5 വീതം, കോഴിക്കോട് 3, പത്തനംതിട്ട, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.  ഇതോടെ ആകെ മരണം 2,472 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്‍റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,02,885 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4,735 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 350, കൊല്ലം 269, പത്തനംതിട്ട 159, ആലപ്പുഴ 361, കോട്ടയം 460, ഇടുക്കി 72, എറണാകുളം 403, തൃശൂര്‍ 700, പാലക്കാട് 383, മലപ്പുറം 719, കോഴിക്കോട് 421, വയനാട് 125, കണ്ണൂര്‍ 158, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,732 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 5,82,351 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Also read: Andhra Mysterious Disease: അജ്ഞാത രോഗത്തിനു പിന്നില്‍ കീടനാശിനി?

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,10,345 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,204 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,141 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1273 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്.  8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 441 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Trending News