റോം: സെന്‍ട്രല്‍ ഇറ്റലിയിലും റോമിലും ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ 21 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ സമയം പുലര്‍ച്ചെ 3.30 മണിയോടെ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഒരു നഗരത്തെ പൂര്‍ണ്ണമായും വിഴുങ്ങിയ ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിയിട്ടുണ്ടെന്നും ആറു പേര്‍ എന്നത് പ്രാഥമിക വിവരം മാത്രമാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്‌ . 


COMMERCIAL BREAK
SCROLL TO CONTINUE READING

അനേകം കെട്ടിടങ്ങള്‍ പൊളിഞ്ഞു വീഴുകയും  തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും വിവരങ്ങളുണ്ട്.. റോഡുകളെല്ലാം പൂര്‍ണ്ണമായി തകര്‍ന്നതോടെ നഗരം ഒറ്റപ്പെടുകയും ചെയ്തതായി മേയര്‍ സെര്‍ജിയോ പിറോസി വ്യക്തമാക്കി. മണ്ണിടിഞ്ഞ് നഗരത്തിലേക്കുള്ള പാലവും തകര്‍ന്ന് പോയി.


ഭൂചലനത്തിന്‍റെ പ്രകമ്പനം തലസ്ഥാനമായ റോമില്‍ വരെ കേട്ടെന്നാണ് വിവരം. അക്കുമോലി, അമാട്രീസ്, പോസ്റ്റ, അര്‍ക്വാട്ട ഡെല്‍ ട്രോണ്ടോ എന്നീ നഗരങ്ങളെയാണ് ഭൂചലനം ഏറ്റവും ബാധിച്ചത്. നാലു നഗരങ്ങളിലേക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനുമായി ഹെലികോപ്റ്റര്‍ അയച്ചിട്ടുണ്ട്.


2009 ല്‍ ഇറ്റലിയുടെ തലസ്ഥാനത്തു ഉണ്ടായ 6.3 റെക്ടര്‍ സ്കെയില്‍ ഉണ്ടായ ഭൂചലനത്തില്‍ 300 റില്‍പ്പരം ജനങ്ങള്‍ മരിച്ചിരുന്നു.