Palestine VS Israel:  പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രയേൽ സൈന്യം നടത്തിയ റെയ്ഡിനെത്തുടര്‍ന്നുണ്ടായ വെടിവെപ്പിൽ 9 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അക്രമികളെ പിടിക്കാനുള്ള നീക്കത്തിനിടെ മൂന്നുപേര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു 


ഇവർ കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്നും കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന നിരവധി സ്‌ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കിയെന്നും. ഇസ്രയേലിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധതിയായിരുന്നു ഇവര്‍ക്കെന്നും ഇസ്രയേല്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. പലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചത്. 


Also Read: Guru Uday 2023: വ്യാഴത്തിന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും! ലഭിക്കും ബമ്പർ നേട്ടങ്ങൾ 


അതിനിടയിൽ ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേല്‍ വെടിയുതിര്‍ത്തതെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും പലസ്തീന്‍ ആരോഗ്യമന്ത്രി പറഞ്ഞു. ആക്രമണത്തിൽ സാധാരണക്കാരായ നിരവധിപേര്‍ക്ക് പരുക്കേറ്റുവെന്നും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും. കുട്ടികളുടെ ആശുപത്രി കണ്ണീര്‍വാതകം ഉപയോഗിച്ച് ആക്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 


Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ 


രാജ്യാന്തര സമൂഹം ആക്രമണത്തെ നിശബ്ദമായി പിന്തുണയ്ക്കുകയാണെന്ന് പലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു. ഇതോടെ വെസ്റ്റ് ബാങ്കില്‍ സാധാരണക്കാരുള്‍പ്പെടെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത് 29 പലസ്‌തീനുകാരെയാണെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.