Guru Uday 2023: വ്യാഴത്തിന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും! ലഭിക്കും ബമ്പർ നേട്ടങ്ങൾ

Brihaspat Uday 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ അധിപനായ വ്യാഴം ഒരു മാസത്തിന് ശേഷം ഉദിക്കും. വ്യാഴം ഉദിച്ചാലുടൻ ചില രാശിക്കാരുടെ അടഞ്ഞ ഭാഗ്യം തുറക്കും. ഈ കാലയളവിൽ ഈ രാശിക്കാർക്ക് വലിയ ഗുണമുണ്ടാകും.

Jupiter Rise Effect: ദേവഗുരു വ്യാഴം മാർച്ചിൽ ഉദിക്കും. സമ്പത്ത്, സ്വത്ത്, വിദ്യാഭ്യാസം, ഉന്നത പദവി എന്നിവയുടെ കാരകനായിട്ടാണ് വ്യാഴത്തെ  കണക്കാക്കുന്നത്. വ്യാഴം മീന രാശിയിലാണ് ഉദിക്കുന്നത്.  ഇത് ചില രാശിക്കാർക്ക് നല്ല ദിവസത്തിന്റെ ആരംഭമാകും. 

1 /5

വ്യാഴം ജാതകത്തിൽ ശുഭസ്ഥാനത്ത് നിൽക്കുന്നവർക്ക് ശക്തമായ നേട്ടങ്ങൾ ലഭിക്കും. അത്തരം ആളുകൾക്ക് വൻ വിജയവും പുതിയ വരുമാന സ്രോതസ്സുകളും ലഭിക്കും. ഇവർ കൈ വയ്ക്കുന്ന ഏത് ജോലിയും വിജയകരമായി പൂർത്തിയാക്കും.

2 /5

കുംഭം (Aquarius): ദേവഗുരുവിന്റെ ഉദയം കുംഭ രാശിക്കാർക്ക് ശുഭവാർത്തകൾ നൽകും. ഈ സമയത്ത് ഇവരുടെ ഭാഗ്യം തെളിയും. മുടങ്ങിക്കിടന്ന പണം തിരികെ കിട്ടും അതിലൂടെ സാമ്പത്തിക സ്ഥിതി ശക്തമാകും. പ്രത്യേകിച്ച് വിദ്യാഭ്യാസ, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും. 

3 /5

മിഥുനം (Gemini): വ്യാഴത്തിന്റെ ഉദയം മിഥുന രാശിക്കാർക്ക് നല്ല വാർത്തകൾ നൽകും. കരിയറിൽ മികച്ച സമയമായിരിക്കും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും.  ആഗ്രഹിച്ച സ്ഥലത്തേക്ക് മാറാൻ സാധിക്കും. ബിസിനസുകാർക്ക് ഈ സമയം വളരെ നല്ലതായിരിക്കും.  

4 /5

കർക്കിടകം (Cancer):  മാർച്ച് മുതൽ കർക്കടക രാശിക്കാരുടെ ഭാഗ്യവും തെളിയും. ഈ രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കാൻ പോകുന്നുവെന്നു തന്നെ പറയാം. വ്യാഴത്തിന്റെ ഉദയത്തോടെ കർക്കിടക രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുന്നതോടെ എല്ലാം കാര്യങ്ങളിലും വിജയം ഉണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു യാത്ര പോകും അത് വലിയ ഗുണങ്ങൾ നൽകും. ​​

5 /5

മീനം (Pisces):  ജ്യോതിഷ പ്രകാരം വ്യാഴം മീനരാശിയിൽ ഉദിക്കും. ഈ രാശിചക്രത്തിന്റെ അധിപൻ കൂടിയാണ് വ്യാഴം. ഇത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിന്റെ ഉദയം മീനം രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന പണം ലഭിക്കും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും. എല്ലാ ജോലിയിലും വിജയമുണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola