അഫ്ഗാനിസ്ഥാനിൽ പ്രശസ്ത കൊമേഡിയൻ കൊലപ്പെട്ടു; പങ്കില്ലെന്ന് Taliban
കൊലാപതകത്തിന് പിന്നിൽ താലിബാനാണെന്ന് ഖാഷാ സ്വാനിന്റെ കുടുംബം ആരോപിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ (Afghanistan) പ്രശസ്ത കൊമേഡിയൻ ഖാഷാ സ്വാൻ കൊല്ലപ്പെട്ടു. സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി താലിബാൻ രംഗത്തെത്തി. ഖാഷാ സ്വാന്റെ കൊലപാതകം ലോകരാജ്യങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണ് കൊലപാതകത്തിൽ (Murder) തങ്ങൾക്ക് പങ്കില്ലെന്ന് അറിയിച്ച് താലിബാൻ രംഗത്തെത്തിയത്.
അഫ്ഗാനിസ്ഥാനിൽ സൈന്യവും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഖാഷാ സ്വാൻ കൊല്ലപ്പെട്ടത്. കൊലാപതകത്തിന് പിന്നിൽ താലിബാനാണെന്ന് ഖാഷാ സ്വാനിന്റെ കുടുംബം ആരോപിച്ചു. ഖാഷാ സ്വാൻ എന്ന നാസർ മുഹമ്മദ് മുൻപ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. പിന്നീടാണ് കൊമേഡിയനായത്.
ALSO READ: US Airforce അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി; സ്ഥിരീകരിച്ച് യുഎസ് വക്താവ് ജോൺ കെർബി
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇദ്ദേഹത്തെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് വെടിയേറ്റ നിലയിൽ കണ്ടെെത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാന്റെ 70 ശതമാനം പ്രദേശങ്ങളും പിടിച്ചെടുത്തതായി താലിബാൻ (Thaliban) അവകാശപ്പെട്ടിരുന്നു.
നിരവധി കുടുംബങ്ങളാണ് കാണ്ഡഹാറിൽ യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിൽ നിന്ന് പാലായനം ചെയ്യുന്നത്. അഫ്ഗാൻ സർക്കാർ ആരംഭിച്ച അഭയാർഥി ക്യാമ്പുകളിലാണ് ഇവർ അഭയം തേടുന്നത്. ഇദ് ആഘോഷങ്ങൾക്ക് ശേഷം താലിബാൻ, അഫ്ഗാൻ സൈന്യത്തിന് നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
പാലായനം ചെയ്യുന്ന ജനങ്ങൾ പട്ടിണിയുടെ വക്കിലാണെന്ന് പാർലമെന്റ് (Parliament) അംഗം സയ്യിദ് അഹ്മദ് സൈലാബ് പറഞ്ഞു. അവർക്ക് ഭക്ഷണവും വൈദ്യ സഹായവും അഭയാർഥി ക്യാമ്പുകളിലേക്ക് എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...