കാബൂൾ : അഫ്​ഗാൻ പൗരന്മാരെ (Afghan Citizens) ഇനി മുതൽ കാബൂൾ വിമാനത്താവളത്തിലേക്ക് (Kabul Airport) കടത്തിവിടില്ലെന്ന് താലിബാൻ. ഇവർ രാജ്യം വിട്ട് പോകുന്നത് തടയാനുള്ള നീക്കമാണിത്. അഫ്ഗാന്‍ പൗരന്‍മാരെ കൊണ്ടുപോകുന്ന നയം യുഎസ് (US) മാറ്റണമെന്നും താലിബാൻ (Taliban) ആവശ്യപ്പെട്ടെന്നാണു റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിമാനത്താവളത്തില്‍ ആളുകള്‍ സംഘം ചേരുന്നത് സുരക്ഷ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. ഇത് ഒഴിവാക്കാനും കൂടിയാണ് അഫ്​ഗാൻ പൗരന്മാർക്ക് കാബൂൾ വിമാനത്തവളത്തിലേക്ക് പോകാൻ അനുമതി നിഷേധിച്ചതെന്നാണ് താലിബാന്‍ വാദം. വിദേശികള്‍ക്ക് മാത്രമേ ഇനി വിമാനത്താവളത്തിലേക്ക് പോകാനാകൂവെന്നും താലിബാന്‍ വക്താവ് മുജാഹിദ് പറഞ്ഞു. അഫ്ഗാനില്‍ ജനജീവിതം സാധാരണനിലയിലേക്ക് തിരികെ വരികയാണെന്ന് അവകാശപ്പെട്ട മുജാഹിദ്, കാബൂള്‍ വിമാനത്താവളത്തിലെ തിരക്കും ബഹളവും ഒരു പ്രശ്‌നമായി അവശേഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.


Also Read: Kabul വിമാനത്താവളത്തിലെ കുഴപ്പങ്ങൾക്ക് ഉത്തരവാദി യുഎസ് ആണെന്ന് Taliban


ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ അടക്കമുളള പ്രഫഷനലുകളെ രാജ്യത്തിന് പുറത്തേക്കു കൊണ്ടുപോകരുത്. ഒഴിപ്പിക്കല്‍ പ്രവർത്തനം അമേരിക്ക ഈ മാസം 31ന് പൂര്‍ത്തിയാക്കണം. കൂടുതൽ സാവകാശം നല്‍കില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അഫ്ഗാനിസ്ഥാനിൽ ഒഴിപ്പിക്കൽ തുടരവെയാണ് താലിബാൻ നിലപാട് കടുപ്പിച്ചത്.


Also Read: Afghanistan: അഫ്ഗാനിസ്ഥാനെ അപകടത്തിൽ ഉപേക്ഷിച്ച് പോയി; യുഎസിനെ വിമർശിച്ച് ടോണി ബ്ലെയർ


അതേസമയം, അഫ്ഗാനിലെ സേനാപിന്‍മാറ്റം ഈ മാസം 31ന് തന്നെ പൂര്‍ത്തിയാക്കുമെന്ന് യുഎസ് അറിയിച്ചു. അടിയന്തര പദ്ധതിക്ക് പ്രസിഡന്റ് ജോ ബൈഡൻ നിര്‍ദേശം നൽകി. അഫ്ഗാനോട് മനുഷ്യത്വപരമായ സമീപനം തുടരുമെന്ന് ജി–7 രാജ്യങ്ങൾ അറിയിച്ചു. അടിയന്തര സഹായമെത്തിക്കാന്‍ യുഎന്‍ മുഖേന നടപടി എടുക്കും.


Also Read: Kabul Airport: കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്; അഫ്​ഗാൻ സുരക്ഷാ ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു


ഇതിനിടെ യുഎസ് ചാരസംഘടനയായ സിഐഎയുടെ മേധാവി താലിബാനുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ദി വാഷിങ്ടണ്‍ പോസ്റ്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് 31ന് ശേഷം വിദേശ ശക്തികളെ അഫ്ഗാനില്‍ തുടരാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ചര്‍ച്ച. ഇതേക്കുറിച്ച് അറിവില്ലെന്നാണ് താലിബാൻ വക്താവ് രാജ്യാന്തര മാധ്യമത്തോട് പറഞ്ഞത്. 


Also Read: Ukraine Flight Hijack: രക്ഷാ ദൗത്യവുമായി എത്തിയ ഉക്രെയിൻ വിമാനം റാഞ്ചിയോ? ഇല്ലെന്ന് രാജ്യങ്ങൾ, ഉണ്ടെന്ന് മന്ത്രി


ഇന്നലെ അഫ്ഗാനിൽ നിന്നുള്ള യുക്രെയ്ൻ വിമാനം റാഞ്ചി ഇറാനിലേക്കു കടത്തിയതായി വാർത്ത പരന്നെങ്കിലും യുക്രെയ്നും ഇറാനും നിഷേധിച്ചു. യുക്രെയ്നിന്റെ ഡപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ചായിരുന്നു റഷ്യൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. എന്നാൽ, 31 യുക്രെയ്ൻ പൗരന്മാരടക്കം 83 പേർ കയറിയ വിമാനം അഫ്ഗാനിൽ നിന്ന് കീവിൽ എത്തിയതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് വ്യക്തമാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.