കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ (Kabul airport) വെടിവയ്പ്. ഒരു അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാൻ-യുഎസ്-ജർമൻ സൈനികർക്ക് നേരെ അജ്ഞാതർ ആക്രമണം (Attack) നടത്തിയതായാണ് റിപ്പോർട്ട്.
വെടിവെയ്പിൽ ഒരു അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ജൻമൻ സൈന്യം വെളിപ്പെടുത്തി. മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ജർമ്മൻ സൈനിക വക്താവാണ് ട്വിറ്ററിലൂടെ (Twitter) ഇക്കാര്യം അറിയിച്ചത്.
ALSO READ: Kabul വിമാനത്താവളത്തിലെ കുഴപ്പങ്ങൾക്ക് ഉത്തരവാദി യുഎസ് ആണെന്ന് Taliban
ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരും വിദേശികളും വിമാനത്താവളത്തിൽ ഉള്ളപ്പോഴാണ് ഏറ്റുമുട്ടൽ നടന്നത്. കഴിഞ്ഞ ദിവസം കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് അഫ്ഗാൻ പൗരന്മാർ മരിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് 20 പേർ മരിച്ചതായാണ് റിപ്പോർട്ട്.
അതിനിടെ, താലിബാനെതിരെ ഉപരോധനീക്കവുമായി ജി 7 രാജ്യങ്ങള്‍ രംഗത്തെത്തി. സാമ്പത്തിക ഉപരോധത്തെ പിന്തുണയ്ക്കുമെന്ന് അമേരിക്കയും വ്യക്തമാക്കി. നാളെ നടക്കുന്ന ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇക്കാര്യം ചർച്ചയാകും.
ALSO READ: Anti-Taliban Force: താലിബാൻ തീവ്രവാദികളിൽ നിന്ന് മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് താലിബാൻ വിരുദ്ധ സേന
അഫ്ഗാനില്‍ ബുദ്ധിമുട്ടുന്നവരെക്കുറിച്ചോര്‍ത്ത് താന്‍ വേദനിക്കുകയാണെന്ന് വൈറ്റ് ഹൗസിലെ പ്രസംഗത്തില്‍ ജോ ബൈഡൻ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ നഷ്ടങ്ങള്‍ ഇല്ലാതെ ഒഴിപ്പിക്കല്‍ നടപടികള്‍ സാധ്യമാകില്ല. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പക്കല്‍ നടപടി ക്രമങ്ങളുടെ സമയപരിധി നീട്ടുന്നതിനെക്കുറിച്ച് സൈന്യവുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.
എന്നാല്‍ സമയപരിധി നീട്ടേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു. ഐ.എസ്.ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളില്‍ നിന്നുള്ള ഭീഷണി ഉണ്ടാകാനുള്ള സാധ്യത കൃത്യമായ നിരീക്ഷിക്കുന്നുണ്ടെന്നും ജോ ബൈഡൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...