Afghanistan Big Explosion: വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെ ഉഗ്രസ്ഫോടനം, 50 പേര്‍ കൊല്ലപ്പെട്ടു
താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ ഉഗ്ര സ്‌ഫോടനം. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെയാണ് സംഭവം
Kabul, Aghanistan: താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ ഉഗ്ര സ്‌ഫോടനം. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെയാണ് സംഭവം
അഫ്ഗാനിസ്ഥാനിലെ കുണ്ഡൂസ് പ്രവിശ്യയിലാണ് വൻ സ്ഫോടനം നടന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെയാണ് ഷിയാ പള്ളിക്ക് സമീപം ശക്തമായ സ്ഫോടനം നടന്നതെന്ന് മുതിർന്ന താലിബാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, സ്ഫോടനത്തില്‍ 100 ല്‍ അധികം പേര്‍ മരിച്ചതായാണ് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 500 ല അധികം പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
Also Read: Pakistan Earthquake: പാക്കിസ്ഥാനിലെ ഹർനായിയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു
അപകടത്തില്‍പ്പെട്ട നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്ന് കുണ്ഡൂസ് പ്രവിശ്യാ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല. എന്നാല്‍, സ്‌ഫോടനത്തിന് പിന്നില്‍ IS തീവ്രവാദികളാണ് എന്ന് താലിബാന്‍ ആരോപിച്ചു. അഫ്ഗാനിസ്ഥാനിലെ ഏറ്റവും ജനസാന്ദ്രത നിറഞ്ഞ പ്രദേശമാണ് കുണ്ഡൂസ്. അഫ്ഗാന്‍ ജനതയുടെ 20% വും ഈ പ്രവിശ്യയിലാണ് വസിക്കുന്നത്.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം പരമ്പരയാകുകയാണ്. കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ ഒരു പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...