Afghanistan Earthquake: അഫ്ഗാൻ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു; കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു
ഭൂകമ്പത്തിൽ പരിക്കേറ്റവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് സർക്കാർ വക്താവ് ബിലാൽ കരിമി പറഞ്ഞത്.
കാബുൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ 2000ന് മുകളിൽ ആളുകൾ മരിച്ചതായി റിപ്പോർട്ട്. ആയിരത്തിലധികം പേരെ ഇതിനോടകം രക്ഷപ്പെടുത്താനും സാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഭൂകമ്പത്തിൽ പ്രവിശ്യാ തലസ്ഥാനമായ ഹെറാത്തിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ഗ്രാമം തകർന്നു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ശനിയാഴ്ചയുണ്ടായത്. ഇതിന് പിന്നാലെ എട്ട് തവണ പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുണ്ട്.
ഭൂകമ്പത്തിൽ പരിക്കേറ്റവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് സർക്കാർ വക്താവ് ബിലാൽ കരിമി പറഞ്ഞത്. നൂറൂകണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് തകർന്നത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. 12 ഗ്രാമങ്ങളെയാണ് ഭൂകമ്പം ബാധിച്ചിരിക്കുന്നത്.
ഭൂകമ്പത്തെ തുടർന്ന് പ്രദേശത്തെ അറുനൂറിലധികം വീടുകൾ തകരുകയും 4,200 പേർ ദുരന്ത ബാധിതരാകുകയും ചെയ്തതായാണ് വിവരം. ആദ്യം ഉണ്ടായ പ്രകമ്പനത്തിൽ തന്നെ വീടുകൾ തകർന്നിട്ടുണ്ട്. പലരെക്കുറിച്ചും ഇതുവരെ വിവരമില്ല. തിരച്ചിൽ നടത്തുകയാണെന്നും കരിമി പറഞ്ഞു.
ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. വളരെ അപര്യാപ്തമായ ചികിത്സാ സൗകര്യങ്ങളുള്ള രാജ്യമാണിത്. പരിക്കേറ്റവർക്ക് വേണ്ട ചികിത്സ നൽകാനുള്ള തത്രപ്പാടിലാണ് ആശുപത്രികൾ. യുഎന്നും മറ്റ് സംഘടനകളും അടിയന്തര സാമഗ്രികളിൽ വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ ഇടയ്ക്കിടെ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും ഹിന്ദുകുഷ് പർവതനിരകളിൽ. കഴിഞ്ഞ വർഷം ജൂണിൽ പക്തിക പ്രവിശ്യയിൽ റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.