കാബൂള്‍ : അഫ്ഗാന്‍ ഗവര്‍മെന്റ് 6 അഫ്ഗാന്‍ താലിബാന്‍ അംഗങ്ങളുടെ വധശിക്ഷ നടപ്പിലാക്കി. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെട്ടതിനാണ് വധശിക്ഷ നടപ്പിലാക്കിയത് എന്ന് പ്രസിഡണ്ട്‌ പാലസിലെ ഔദ്യോഗിക വക്താക്കള്‍ പറഞ്ഞു.


 
വധശിക്ഷക്ക് വിധേയരായവരില്‍ ഹഖാനി നെറ്റ് വര്‍ക്കിന്റെ  സ്ഥാപകന്‍ ജലാലുധീന്‍ ഹഖാനിയുടെ മകന്‍ അനസ് ഹഖാനി ഇല്ലെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു. ഏപ്രില്‍ 25ന് പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗനി അഫ്ഗാന്‍  പാര്‍ലമെന്റിലെ  സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കവേ  തീവ്രവാദികളെയും മിലിട്ടന്‍സിയെയും രാജ്യത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു.