കാബൂൾ : അഫ്ഗാനിസ്ഥാനിൽ മൂന്ന് പ്രവശ്യകളിലായി നടന്ന സ്ഫോടനത്തിൽ 30തിൽ അധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 50ൽ അധികം പേർക്ക് മൂന്ന് വിവിധ സ്ഫോടനങ്ങളിൽ നിന്നായി പരിക്കേറ്റു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ, ബാൽഖ് പ്രവശ്യയിലെ മസ്സാർ-ഇ-ഷെരീഫ്, കുന്ദസ് പ്രവശ്യ എന്നിവടങ്ങളിലാണ് ഇന്ന് ഏപ്രിൽ 21 വ്യാഴാഴ്ച സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഫ്ഗാന്റെ ആഭ്യന്തര മന്ത്രാലയം നൽകുന്ന വിവര പ്രകാരം കാബൂളിലെ പിഡി5 ജില്ലയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റതായി മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു. 


ALSO READ : Kabul blast: കാബൂളിൽ സ്കൂളിൽ ഉൾപ്പെടെ മൂന്നിടത്ത് സ്ഫോടനം; ആറ് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്


മസ്സാർ-ഇ-ഷെരീഫിലെ ഷിയ പള്ളിയിലാണ് മറ്റൊരു സ്ഫോടനം ഉണ്ടായിരിക്കുന്നത്. ബാൽഖ് പ്രവശ്യയിലെ ഷിയ പള്ളിയിൽ പ്രാർഥനയ്ക്കായിയെത്തിയ പത്തോളം പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും 40 പരിക്കേറ്റതായിട്ടുമാണ് റിപ്പോർട്ട്. കഴിഞ്ഞ 48 മണിക്കൂറിനിടെ അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളികൾക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. 


അഫ്ഗാനിസ്ഥാന്റെ വടക്കൻ അതിർത്തി പ്രവശ്യയായ കുന്ദസിലാണ് നടന്ന മൂന്നാമത്തെ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായിട്ടാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരണ നിരക്കുകൾ ഇനിയും കൂടിയേക്കാമെന്നാണ് വാർത്ത ഏജൻസികൾ അറിയിക്കുന്നത്. 


ALSO READ : അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; 30 പേർ കൊല്ലപ്പെട്ടു


ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. രണ്ട് ദിവസത്തിന് മുമ്പ് പടിഞ്ഞാറൻ കാബൂളിൽ ആറ് പേരുടെ മരണത്തിനിടെയാക്കിയ ബോംബാക്രമണത്തിന് ശേഷം നടക്കുന്ന മറ്റൊരു വലിയ ആക്രമണം ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുന്നി തീവ്ര വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിലെ ഷിയ മുസ്ലിങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ ഇപ്പോൾ തുടർക്കഥയായി മാറിയിരിക്കുകയാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.