കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ സ്കൂളിൽ ഉൾപ്പെടെ മൂന്നിടത്ത് സ്ഫോടനം. പടിഞ്ഞാറൻ കാബൂളിലുള്ള അബ്ദുൾ റഹിം ഷാഹിദ് ബോയ്സ് ഹൈസ്കൂളിൽ അടക്കം മൂന്നിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ കാബൂൾ പോലീസ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, എത്ര പേർ മരിച്ചുവെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
സ്കൂളിലുണ്ടായത് ചാവേർ ആക്രമണമാണെന്നാണ് റിപ്പോർട്ട്. സ്കൂളിന് മുന്നിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികൾ ക്ലാസ് കഴിഞ്ഞ് പുറത്ത് ഇറങ്ങിയ സമയത്ത് സ്കൂളിന്റെ പ്രധാന കവാടത്തിന് സമീപത്തായാണ് ആക്രമണമുണ്ടായത്. പടിഞ്ഞാറൻ കാബൂളിലെ മുംതാസ് ട്രെയിനിംഗ് സെന്‍ററിന് സമീപത്താണ് മറ്റൊരു ആക്രമണം ഉണ്ടായത്. ഗ്രനേഡ് എറിഞ്ഞാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്ത്വം നിലവിലാരും ഏറ്റെടുത്തിട്ടില്ല.
Multiple explosions have hit Kabul's Dashte Barchi area. At least three blasts have rocked boys' school, in a predominantly Shia neighbourhood. @PriyankaSh25 talks to @AnasMallick for details
Watch more: https://t.co/AXC5qRcEPB pic.twitter.com/bUPrtR6EIj
— WION (@WIONews) April 19, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...