അഫ്​ഗാനിസ്ഥാനിൽ താലിബാൻ (Taliban) അധികാരത്തിലേറിയപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് താലിബാൻ ഭരണത്തിൽ സ്ത്രീകളുടെ ജീവിതം (Women's life) എങ്ങനെ ആകും എന്നുള്ളതാണ്. താലിബാൻ അഫ്​ഗാനിൽ (Afghan) സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ പുതിയ നയങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്ത്രീകൾക്ക് ബുർഖ (Burqa) നിർബന്ധമാക്കും എന്നതായിരുന്നു അതിൽ ഏറ്റവും ചർച്ചയായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിച്ച് കൊണ്ടുള്ളതായിരുന്നു മുൻപും താലിബാന്റെ ഭരണം. താലിബാന് കീഴിയിൽ അഫ്ഗാനിലെ സ്ത്രീകൾ സുരക്ഷിതരായിരിക്കുമെന്നാണ് ആവർത്തിക്കുന്ന അവകാശവാദം. എന്നാൽ താലിബാന്റെ നിലപാടുകളും അവർ നടപ്പാക്കുന്ന സ്ത്രീവിരുദ്ധ നടപടികളിലൂടെ തന്നെ അവരുടെ ലക്ഷ്യം വ്യക്തമാണ്. 


Also Read: "Burqa Ban": Switzerland ൽ പൊതു ഇടങ്ങിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കുന്നതിന് ജനങ്ങളുടെ പിന്തുണ 


തലമുതൽ കാൽവരെ ശരീരം മറച്ച് കാഴ്ചയ്ക്കായി മാത്രം കണ്ണിന് മുൻവശം അൽപം ഒഴിച്ചിടുന്ന വസ്ത്രധാരണ രീതിയാണ് ബുർഖ. എന്നാൽ ഇപ്പോൾ ബുർഖ ധരിക്കണമെന്ന താലിബാന്റെ നയത്തിനെതിരെ പ്രതിഷേധവുമായി നിരവധി സ്ത്രീകളാണ് രം​ഗത്തെത്തിയിരിക്കുന്നത്. പരമ്പരാ​ഗത അഫ്​ഗാൻ ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന ചിത്രങ്ങൾ സഹിതം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് കൊണ്ടാണ് സ്ത്രീകൾ അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നത്.  



 


Also Read: ഭീകരാക്രമണ ഭീഷണി: ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചു


ചിത്രങ്ങൾക്കൊപ്പം അഫ്​ഗാനിസ്ഥാൻ കൾച്ചർ ക്യാമ്പെയ്ൻ എന്ന ഹാഷ്ടാ​ഗും കുറിച്ചുണ്ട്. അഫ്​ഗാന് അകത്തും പുറത്തും ഉള്ള സ്ത്രീകൾ ക്യാമ്പെയ്നിൽ പങ്കെടുക്കുന്നുണ്ട്. അഫ്​ഗാൻ വുമൺ, ഡു നോട്ട് ടച്ച് മൈ ക്ലോത് എന്നീ ഹാഷ്ടാ​ഗുകളും വൈറലാകുന്നുണ്ട്. വസ്ത്രസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിന് എതിരേയുള്ള പ്രതിഷേധമാണ് ചിത്രങ്ങൾ.



 


Also Read: Afghan-Taliban: ആരാണ് ലോകം ചർച്ച ചെയ്യുന്ന താലിബാൻ? എന്താണവർ അഫ്ഗാനിൽ ചെയ്യുന്നത്?


അഭിമാനത്തോടെയാണ് പരമ്പരാ​ഗത അഫ്​ഗാൻ വസ്ത്രം ധരിക്കുന്നത് എന്നു പറഞ്ഞാണ് പലരും ചിത്രം പങ്കുവെക്കുന്നത്. ഇതാണ് യഥാർഥ അഫ്​ഗാൻ സംസ്കാരവും പരമ്പരാ​ഗത വസ്ത്രവുമെന്ന് പറഞ്ഞും ചിത്രങ്ങൾ പങ്കുവെക്കുന്നവരുണ്ട്. 



 


Also Read: Afghanistan-Taliban: ഇന്ത്യൻ എംബസിയിലെ ഉദ്യോ​ഗസ്ഥർ സുരക്ഷിതർ, ഒഴിപ്പിക്കേണ്ടെന്ന് താലിബാന്‍


അഫ്​ഗാൻ താലിബാൻ (Taliban) പിടിച്ചെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ (Women freedom) നിഷേധിക്കുന്ന നിരവധി തീരുമാനങ്ങളും കൊണ്ടുവന്നിരുന്നു.



 


സർവകലാശാലകളിൽ (Universities) പെൺകുട്ടികൾക്ക് പഠിക്കാമെങ്കിലും ക്ലാസ്മുറികൾ ലിം​ഗപരമായി വേർതിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോളേജുകളിൽ ഹിജാബ് (Hijab) നിർബന്ധമാക്കുമെന്നും താലിബാൻ നയമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.