തീവ്രവാദവുമായി ചേർത്ത് വായിക്കുന്നിടത്തെല്ലാം അൽഖ്വയ്ദക്കൊപ്പം താലിബാൻറേ പേരുകളും പതിഞ്ഞിരുന്നു. ഇന്നിതാ ഒരു രാജ്യം തന്നെ അവർ തങ്ങളുടെ കാൽപ്പിടിയിലേക്ക് ഒതുക്കി മാറ്റുന്നു. തങ്ങളുടേതായ നിയമങ്ങൾ,ഭരണഘടന സർവ്വസ്വവും അവർ തിരുത്തി എഴുതുന്നു.
അഫ്ഗാൻ പോലെ താരതമ്യേനെ അശക്തരായ ഒരു രാജ്യത്തിന് നേരിടാനാവുന്നതിലുമപ്പുറം വളർന്ന് പന്തലിച്ച താലിബാൻ എന്ന് പ്രസ്ഥാനത്തിന് പിന്നിൽ ചില കഥകളുണ്ട്.
ALSO READ: Afghanistan-Taliban : കാബൂളിലേക്ക് താലിബാൻ പ്രവേശിച്ചു, റിപ്പോർട്ട് നിഷേധിച്ച് അഫ്ഘാൻ സർക്കാർ
എന്താണ് താലിബാൻ?
വിദ്യാർഥി എന്നർഥമുള്ള താലിബ് എന്ന് അറബി വാക്കിൽ നിന്നാണ് താലിബാൻ എന്ന പദമുണ്ടായത്. അഫ്നിലെ സോവിയറ്റ് പിന്മാറ്റത്തിന് പിന്നാലെ രാജ്യത്തെ കടുത്ത ആഭ്യന്തയുദ്ധം പൊട്ടിപുറപ്പെട്ടു. ഇത് അപകടരമായ അവസ്ഥയിലേക്ക് പോവും മുൻപ് താലിബാൻ എന്ന സംഘടന അവിടെ ഇടപെടുന്നു. 1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരിക്കാൻ താലിബാനായി.
ALSO READ ; Taliban Warning: അഫ്ഗാനിൽ സൈനീക നടപടിക്ക് ഇന്ത്യ മുതിരരുത് -താലിബാൻറെ ഭീക്ഷണി
താലിബാൻ അംഗങ്ങളിൽ ഭൂരിഭാഗവും പഷ്തൂൺ ഗോത്രത്തിൽപ്പെട്ടവരാണ് ഇതിനു പുറമേ തൊട്ടടുത്ത ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ഉസ്ബെക്കുകൾ, താജിക്കുകൾ, ചെച്ചെനുകൾ, അറബികൾ, പഞ്ചാബികൾ തൂടങ്ങിയവരും താലിബാനിലുണ്ട്. കാര്യങ്ങളെല്ലാം മുന്നോട്ട് പോകുമ്പോഴാണ് ചില തീവ്രവാദ നേതാക്കളെ താലിബാൻ അഫ്ഗാനിൽ ഒളിവിൽ താമസിപ്പിച്ചത്. ഇതിൽ ഒസാബ ബിൻലാദനും അടങ്ങുന്നു.
ഇത് അമേരിക്കയെ ചൊടിപ്പിച്ചു. സോവിയറ്റ് പിന്മാറ്റത്തോടെ ഉപേക്ഷിച്ച ആ ശ്രദ്ധ അമേരിക്കയും രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയും താലിബാന് മേൽ ആരംഭിച്ചു. 2001- ഒാടെ നാറ്റോ താലിബാൻ കേന്ദ്രങ്ങൾക്ക് മേൽ ബോംബാക്രമണങ്ങൾ ആരംഭിച്ചു. ഡിസംബറോടെ മിക്കവാറും താലിബാൻ നേക്കളും രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് കടന്നു.
പുതിയ സ്ഥിതിഗതികൾ
ജൂലൈ രണ്ടിനാണ് അമേരിക്കൻ സേനയുടെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റം. പൂർത്തിയായത്. ഇത് അവസരമെന്ന് കരുതിയ താലിബാൻ തങ്ങളുടെ ശക്തി കേന്ദ്രങ്ങൾ വ്യാപിപ്പിച്ചു. അഫ്ഗാൻ സേനക്ക് ഇവരുടെ മുന്നിൽ അടിയറവ് പറയേണ്ടി വന്നു.
മറ്റ് രാജ്യങ്ങളെ പോലെ അല്ല. ശരിയത്താണ് താലിബാൻറെ നിയമം. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നാണ് അവരുടെ രാജ്യത്തെ വിളിച്ചിരുന്നത്. ഇക്കാലത്ത് പാകിസ്താൻ, സൗദി അറേബ്യ, യു.എ.ഇ. എന്നീ മൂന്നു രാജ്യങ്ങൾ മാത്രമേ താലിബാന്റെ സർക്കാരിനെ അംഗീകരിച്ചിരുന്നുള്ളൂ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA