ബെർലിൻ: മുൻ അഫ്ഗാൻ വാർത്താവിനിമയ മന്ത്രി (Former Afghan Communications Minister) ഇപ്പോൾ ജർമ്മനിയിലെ (Germany) പിസ്സ ഡെലിവറി ബോയ്. ഇപ്പോഴിതാ അഫ്ഗാൻ പ്രതിസന്ധിക്കിടയിൽ അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ വൈറലാകുകയാണ്.  ചിത്രത്തിൽ അദ്ദേഹം ഒരു പിസ്സ കമ്പനിയുടെ യൂണിഫോം ധരിച്ച് ഡെലിവറിക്ക് പോകുന്നതായി കാണാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സയ്യിദ് അഹമ്മദ് ഷാ സാദത്ത് (Sayed Ahmad Shah Saadat) അഫ്ഗാനിസ്ഥാനിലെ ആശയവിനിമയ മന്ത്രിയുൾപ്പെടെ നിരവധി സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. അനങ്ങനൊരാൾ ഇതുപോലുള്ള പിസ്സ വിതരണം ചെയ്യുന്നത് എല്ലാവർക്കും ഞെട്ടിക്കുന്ന കാഴ്ചയാണ്. എങ്കിലും തന്നെ ഒരു ഡെലിവറി ബോയ് എന്ന് വിളിക്കുന്നതിൽ സയ്യിദിന് ഒരു നാണക്കേടുമില്ലയെന്നതാണ് സത്യം. 


Also Read: Kabul Airport: കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്; അഫ്​ഗാൻ സുരക്ഷാ ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു


ഡെലിവറി ബോയ് ആകാനുള്ള കാരണം


മുൻ അഫ്ഗാൻ കമ്മ്യൂണിക്കേഷൻ മന്ത്രിയുടെ (Former Afghan Communications Minister) ഫോട്ടോ ഒരു ജർമ്മൻ പത്രപ്രവർത്തകൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല ഈ മാധ്യമപ്രവർത്തകൻ മുൻ മന്ത്രിയുമായി സംസാരിക്കുകയും ചെയ്തു. അദ്ദേഹം അഫ്ഗാനിസ്ഥാനിനെക്കുറിച്ചും തന്റെയും അവസ്ഥയെക്കുറിച്ചും മാധ്യമ പ്രവർത്തകനോട് സംസാരിച്ചു.  


സയ്യിദ് അഹമ്മദ് ഷാ സാദത്ത് കഴിഞ്ഞ വർഷം അവസാനം തന്റെ സ്ഥാനം രാജിവച്ച് ജർമ്മനിയിലേക്ക് പോയി. രാജ്യം വിട്ടതിനുശേഷം അദ്ദേഹം കുറച്ച് സമയം നന്നായി ചെലവഴിച്ചു, പക്ഷേ ഇപ്പോൾ കയ്യിലെ പണം തീർന്നു തുടങ്ങിയപ്പോൾ ഉപജീവനത്തിനായി അദ്ദേഹത്തിന് പിസ്സ ഡെലിവറി ബോയ് ആയി ജോലി ചെയ്യേണ്ടി വന്നു.


 



 


ഘനിയുടെ ടീമുമായി യോജിച്ചു പോകാൻ കഴിഞ്ഞില്ല


'സ്കൈ ന്യൂസ് അറേബ്യ'യുടെ റിപ്പോർട്ടനുസരിച്ച്, മുൻ മന്ത്രി സെയ്ദ് ജർമ്മനിയിലെ ലീപ്സിംഗിൽ ഒരു പിസ്സ കമ്പനിയിൽ ജോലി ചെയ്യുന്നുവെന്നാണ്. അഫ്ഗാൻ വിടാനുള്ള കാരണം പ്രസിഡന്റ് അഷ്റഫ് ഗനിയുടെ (Ashraf Ghani) സംഘത്തോടും അവരുടെ ആവശ്യങ്ങളോടും യോജിച്ചു പോകാൻ സാധിക്കാത്തതിനാലാണെന്നും അതുകൊണ്ടാണ് തന്റെ സ്ഥാനം രാജിവെച്ച് എല്ലാം ഉപേക്ഷിച്ച് ജർമ്മനിയിലേക്ക് പോയതെന്നും സയ്യിദ് പറഞ്ഞു. 


Also Read: Kabul വിമാനത്താവളത്തിലെ കുഴപ്പങ്ങൾക്ക് ഉത്തരവാദി യുഎസ് ആണെന്ന് Taliban


ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് തനിക്ക് ആശയവിനിമയത്തിലും ഇലക്ട്രോണിക് എഞ്ചിനീയറിംഗിലും രണ്ട് ബിരുദാനന്തര ബിരുദങ്ങളുണ്ടെന്ന് മുൻ അഫ്ഗാൻ മന്ത്രി പറഞ്ഞു. ഇതിനുപുറമെ 13 രാജ്യങ്ങളിൽ നിന്നുള്ള 20 ലധികം കമ്പനികളുമായി അദ്ദേഹം ആശയവിനിമയ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇതാണ് സാദത്തിന്റെ ഭാവി പദ്ധതി (This is Saadat's future plan)


ആശയവിനിമയ മേഖലയിൽ തനിക്ക് 23 വർഷത്തെ പരിചയമുണ്ടെന്ന് സയ്യിദ് അഹമ്മദ് ഷാ സാദത്ത് പറഞ്ഞു. ആശയവിനിമയത്തിന്റെ കാര്യത്തിൽ തന്റെ രാജ്യത്തെ സഹായിക്കാൻ അദ്ദേഹം അഫ്ഗാനിസ്ഥാനിലേക്ക് പോയി, പക്ഷേ പ്രസിഡന്റിന്റെ ടീമിനൊപ്പം പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടായി, അതിനാൽ അദ്ദേഹം രാജിവച്ച് ജർമ്മനിയിലേക്ക് പോയി. 


അഫ്ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥയെക്കുറിച്ച് കൂടുതൽ പറയുന്നില്ലെങ്കിലും, അഷ്റഫ് ഗനി സർക്കാർ ഇത്ര പെട്ടെന്ന് വീഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഭാവി പദ്ധതി വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു താൻ ജർമ്മൻ ഭാഷ പഠിച്ചതിന് ശേഷം Telecommunications Sector ൽ തന്റെ ഭാഗ്യം പരീക്ഷിക്കുമെന്ന്. 


നിരവധി സുപ്രധാന തസ്തികകളിൽ സേവനങ്ങൾ നൽകിയിട്ടുണ്ട്


സാദത്ത് 2018 ൽ അഫ്ഗാൻ സർക്കാരിൽ ആശയവിനിമയ മന്ത്രിയായി, 2020 ൽ തന്റെ സ്ഥാനം അദ്ദേഹം രാജിവച്ചു. ഇതിന് മുമ്പ് 2005 മുതൽ 2013 വരെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയുടെ മുഖ്യ സാങ്കേതിക ഉപദേഷ്ടാവ് ഉൾപ്പെടെ നിരവധി സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിരുന്നു. കൂടാതെ, 2016 മുതൽ 2017 വരെ ലണ്ടനിലെ "അരിയാന ടെലികോം" സിഇഒ സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. ഇത്രയും വലിയ പദവികൾ വഹിച്ചതിനുശേഷവും അദ്ദേഹം ഇന്ന് പിസ്സ വിതരണ ജോലി ചെയ്ത് ഉപജീവന മാർഗം കണ്ടെത്തുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.