Islamabad:  അഫ്ഗാനിസ്ഥാനിലെ (Afganistan) മനുഷ്യരുടെ സാഹചര്യം അതീവ ഗുരുതരമാണെന്നും ഉടൻ സഹായം എത്തിക്കേണ്ട ആവശ്യമുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞതായി റിപ്പോർട്ടുകൾ. ഇസ്ലാമാബാദിൽ സംസാരിക്കുമ്പോഴാണ് ഗ്രാൻഡി ഇത് വ്യക്തമാക്കിയതെന്ന് പ്രമുഖ മധ്യ സ്ഥാപനം റിപ്പോർട്ട് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അഗ്‌നിസ്ഥാനിലെ മനുഷ്യർ ഭക്ഷണം, മരുന്നുകൾ, പാർപ്പിടം, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവയ്‌ക്കെല്ലാം വേണ്ടി കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനിലെ മാധ്യമ സ്ഥാപനമായ NHK വേൾഡാണ് ശനിയാഴ്ച ഇത് റിപ്പോർട്ട് ചെയ്തത്. സഹായമെത്തിക്കുന്നത് യാതൊരു വിധ ഒരു രാഷ്ട്രീയ പരിഗണനയ്ക്കും വിധേയമല്ലെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: Kabul airport attack: കാബൂളിൽ ചാവേർ ആക്രമണം നടത്തിയത് അഞ്ച് വർഷം മുൻപ് ഡൽഹിയിൽ പിടിയിലായ ഭീകരനെന്ന് ISIS-K


റിപ്പോർട്ട് അനുസരിച്ച് മറ്റ് രാജ്യങ്ങളിലെ അഫ്ഗാൻ ഫണ്ടുകൾ മരവിപ്പിച്ചിരിക്കുന്നത് കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രധാനമായും രാജ്യത്തെ പൊതു സേവനങ്ങലെ തടസപ്പെടുത്തുമെന്നും സാധാരണ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളാണ് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞതായി NHK വേൾഡ് റിപ്പോർട്ട് ചെയ്‌തു.


ALSO READ: Afghanistan: കാബൂളിലെ വനിതാ മന്ത്രാലയത്തിൽ സ്ത്രീ ജീവനക്കാർക്ക് പ്രവേശനം നിഷേധിച്ച് താലിബാൻ


അഫ്ഗാനിസ്ഥാനൈൽ പ്രശ്നങ്ങൾ പരിഹരിക്കാൻ  താലിബാനുമായി ചർച്ച നടത്താൻ ഐക്യ രാഷ്ട്ര സഭയും മാറ്റ് രാജ്യങ്ങളും തയാറാകാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി അഫ്ഗാനിസ്ഥാനിൽ ഉണ്ടായ സംഭവ വികാസങ്ങൾക്ക് മുമ്പ് തന്നെ 18 ദശലക്ഷത്തിലധികം അഫ്ഗാനികൾക്ക് അടിയന്തിര മാനുഷിക സഹായം ആവശ്യമാണെന്ന് യുഎൻ ഏജൻസി പറഞ്ഞിരുന്നു.


ALSO READ: Afghanistan: മുൻ സർക്കാർ ഉദ്യോ​ഗസ്ഥരുടെ വീടുകളിൽ നിന്ന് 12 മില്യൺ ഡോളറും സ്വർണ്ണവും പിടിച്ചെടുത്ത് താലിബാൻ


അഫ്ഗാനിസ്ഥാനിൽ തുടർന്ന് കൊണ്ടിരിക്കുന്ന സംഘർഷങ്ങളെ  തുടർന്ന് 3.5 ദശലക്ഷത്തിലധികം ആളുകൾ വീടുകളിൽ നിന്ന് മാറി താമസിക്കുകയും എന്നാൽ രാജ്യത്ത് തന്നെ തുടരുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവരെല്ലാം തന്നെ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.