ലോകത്താദ്യമായി പന്നിയുടെ രണ്ട് വൃക്കകളും മനുഷ്യനിൽ വെച്ചുപിടിപ്പിച്ച് അലബാമയിലെ ഡോക്ടർമാർ. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കകളാണ് മസ്തിഷ്ക മരണം സംഭവിച്ച ഒരാളിൽ വെച്ചുപിടിപ്പിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച 57 കാരനായ ജിം പാർസൺസിലാണ് പന്നിയുടെ വൃക്കകൾ ട്രാൻസ്പ്ലാന്റ് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ അലബാമ സർവകലാശാലയിലാണ് ശസ്ത്രക്രിയ നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വൃക്കകൾ നീക്കം ചെയ്ത് ജനിതകമാറ്റം വരുത്തിയ പന്നിയുടെ രണ്ട് വൃക്കകൾ വെച്ചുപിടിപ്പിക്കാൻ പാർസൺസിന്റെ കുടുംബം ഡോക്ടർമാർക്ക് അനുമതി നൽകുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞയുടൻ മാറ്റിവച്ച വൃക്കകൾ പ്രവർത്തിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.


Also Read: Gold Rate | സ്വർണവില ഇന്നും കൂടി, പവന് രണ്ടു ദിവസത്തിനിടെ വർധിച്ചത് 440 രൂപ


അടുത്തിടെ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ഡേവിഡ് ബെന്നറ്റ് എന്നയാളിലായിരുന്നു പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്. വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ആണ് ഇത് തുടക്കം കുറിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, 57 വയസ്സുള്ള ഒരു സ്വീകർത്താവിന്റെ ശരീരത്തിൽ ഇപ്പോൾ ഹൃദയം സാധാരണഗതിയിൽ സ്പന്ദിക്കുന്നുണ്ട്. ബാൾട്ടിമോര്‍ - മെരിലാൻഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. മുഹമ്മദ് മൊഹിയുദ്ദീനും ഡോ. ​​ബാർട്ട്‌ലി ഗ്രിഫിത്തുമാണ് ട്രാൻസ്പ്ലാന്‍റ് സർജറിക്ക് നേതൃത്വം നല്‍കിയത്. 


Also Read: India Covid Updates | മൂന്നര ലക്ഷത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകൾ, 703 മരണം, ആകെ ഒമിക്രോൺ കേസുകൾ 9,692 


മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് ബെന്നറ്റിന് പന്നിയുടെ ഹൃദയം വച്ചതെങ്കിൽ പ്രാഥമിക സുരക്ഷാ പരിശോധന എന്ന നിലയിൽ മാത്രമാണ് വൃക്കകൾ മാറ്റിവയ്ക്കൽ നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.