തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala Gold Rate) ഇന്നും വർധന. ജനുവരി 19ന് 4510 രൂപയായിരുന്നു ഒരു ഗ്രാമിന് വില. ഇന്നലെ ഇത് 45 രൂപ കൂടി 4555 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 10 രൂപ കൂടി കൂടിയതോടെ ഒരു ഗ്രാം സ്വർണത്തിന് 4565 രൂപയായി ഉയർന്നു.
ഒരു പവൻ സ്വർണത്തിന് രണ്ടു ദിവസത്തിനിടെ 440 രൂപയാണ് വർധിച്ചത്. 36,520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്. സ്വർണ വിലയിൽ രണ്ടു ദിവസത്തിനിടെ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
ജനുവരി 19ന് മുമ്പ് അഞ്ച് ദിവസത്തോളം ഗ്രാമിന് 4500 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ജനുവരി 12ന് 4480 രൂപയായിരുന്നു വില. അടുത്ത ദിവസങ്ങളിൽ 20 രൂപയുടെ വർധനവുണ്ടായതിന് ശേഷം പിന്നീട് 20 അഞ്ച് ദിവസത്തോളം സ്വര്‍ണ വിലയിൽ മാറ്റമില്ലാതെ പോകുകയായിരുന്നു.
Also Read: Kallan d Souza Movie | റിലീസ് മാറ്റിയ സിനിമകളുടെ കൂട്ടത്തിലേക്ക് 'കള്ളൻ ഡിസൂസയും'
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്ന് 3770 രൂപയാണ്. പവന് 36440 രൂപയും ഒരു ഗ്രാം വെള്ളിക്ക് 71 രൂപയുമാണ് ഇന്നത്തെ വില. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഒരു ഗ്രാമിന് 100 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...