ജനജീവിതം അസാധ്യമാക്കും വിധം ലോകത്തെ  രണ്ട് വലിയ ദുരന്തങ്ങള്‍ കാത്തിരിയ്ക്കുന്നുവെന്ന് പ്രവചനം. മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത് മറ്റാരുമല്ല,  മൈക്രോസോഫ്റ്റിന്‍റെ സ്ഥാപകനും ലോക കോടീശ്വരനുമായ ബില്‍ ഗേറ്റ്‌സ് തന്നെ...


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡിനേക്കാള്‍ വലിയ രണ്ടു ദുരന്തങ്ങള്‍ കൂടി ഭൂമിയില്‍ വരാനുണ്ടെന്നാണ് ബില്‍  ഗേറ്റ്സ്  (Bill Gates)  നല്‍കുന്ന   മുന്നറിയിപ്പ്.  കാലാവസ്ഥാ വ്യതിയാനവും, ജൈവ ഭീകരവാദവുമാണ് ഇനി ലോകം നേരിടാന്‍ പോകുന്ന രണ്ട് വലിയ വെല്ലുവിളികളെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.  എന്തായാലും  അദ്ദേഹം ലോകത്തിനു നല്‍കുന്ന മുന്നയിപ്പാണ്  ഇപ്പോള്‍  ചര്‍ച്ചയാവുന്നത്.


ഈ  രണ്ട് ദുരന്തങ്ങള്‍  ലോകത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ ജനജീവിതം അസാധ്യമാക്കും. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുണ്ടാകുന്ന  സാമ്പത്തിക നഷ്ടവും, ജീവഹാനിയും കൊറോണയേക്കാള്‍  ഏറെ  വലുതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനം മുഴുവന്‍ ആവാസവ്യവസ്ഥയെയും നശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ഈ ലോകം നശിപ്പിക്കാന്‍  ആഗ്രഹിക്കുന്ന ഒരാള്‍ക്ക് വിവിധതരത്തിലുള്ള  വൈറസുകളെ പടച്ചു വിടാന്‍ സാധിക്കും. ലോകത്ത് സംഭവിക്കുക വന്‍ ദുരന്തമായിരിക്കും. കൊറോണ  (Corona Virus) മഹാമാരിയുടെ കാലത്ത് നമ്മള്‍ കാണുന്ന കാഴ്ചകളൊന്നുമായിരിക്കില്ല അത്തരം ദുരന്തങ്ങള്‍ ലോകത്തിന്   സമ്മാനിക്കുകയെന്നും ബില്‍ ഗേറ്റ്‌സ്  മുന്നറിയിപ്പ് നല്‍കുന്നു. സ്വാഭാവികമായി സംഭവിക്കുന്ന പകര്‍ച്ചവ്യാധികളേക്കാള്‍ ഏറെ ഭീകരമായിരിക്കും ഇത്തരം ദുരന്തങ്ങളുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.


Also read: Covid Variant: വൈറസ് ബാധിക്കുന്നത് ഇരുപതു വയസിനു താഴെയുള്ളവരെ, രോഗവ്യാപന ശേഷി കൂടും


ബില്‍ ഗേറ്റ്‌സ് നടത്തുന്ന വിലയിരുത്തലുകളും പ്രവചനങ്ങളും ലോകം ഏറെ ശ്രദ്ധ യോടെയാണ് ശ്രവിക്കുന്നത്. അതിനു കാരണമുണ്ട്,  2015ല്‍ ലോകത്ത് വലിയൊരു മഹാമാരി വരാനുണ്ടെന്ന് ബില്‍ ഗേറ്റ്സ്  പ്രവച്ചിരുന്നു.