ന്യുയോര്‍ക്ക്:ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യം ഒഴിവാക്കണം എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യം ഉള്ള ആളിനെ മധ്യസ്ഥനാക്കുന്ന കാര്യം 
പരിഗണിക്കണം എന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.


ആരാണ് മധ്യസ്ഥത വഹിക്കേണ്ടത്‌ എന്നതില്‍ ഐക്യരാഷ്ട്രസഭയ്ക്ക് അഭിപ്രായം ഇല്ലെന്നും അക്കാര്യം ഇരു രാജ്യങ്ങള്‍ക്കും തീരുമാനിക്കാം എന്നും 
അദ്ധേഹം വ്യക്തമാക്കി.


സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും കൂടുതല്‍ പിരിമുറുക്കം ഉണ്ടാകുന്ന നടപടികളില്‍ നിന്നും ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണം എന്നുമാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്.


നേരത്തെ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കുന്നതിന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അഭിപ്രായപെട്ടിരുന്നു.


ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഐക്യരാഷ്ട്ര സഭയും സംഘര്‍ഷം ഒഴിവാക്കണം എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്‌.


Also Read:ഇത് എന്തിനും പോന്ന ഇന്ത്യ;മനസിലാക്കിയത് ചൈന!


 


നേരത്തെ ചൈനയുടെ ഭാഗത്ത് നിന്ന് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം എന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.


ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പരം ഭീഷണിയില്ലെന്നും ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം,ഇരു രാജ്യങ്ങളും യോജിച്ച് മുന്നോട്ട് പോകുമെന്നും 
ഇന്ത്യയിലെ ചൈനീസ്‌ സ്ഥാനപതി സണ്‍ വിധോംങ് അറിയിക്കുകയും ചെയ്തു.
അതേസമയം ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പുലര്‍ത്തുകയാണ്.