ഇത് എന്തിനും പോന്ന ഇന്ത്യ;മനസിലാക്കിയത് ചൈന!

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയില്‍ ചര്‍ച്ചയെന്ന നിലപാട് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സന്‍ വിധോങ് ആണ് വ്യക്തമാക്കിയത്.

Last Updated : May 28, 2020, 01:40 PM IST
ഇത് എന്തിനും പോന്ന ഇന്ത്യ;മനസിലാക്കിയത് ചൈന!

ന്യൂഡല്‍ഹി/ബെയ്ജിംഗ്:അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയില്‍ ചര്‍ച്ചയെന്ന നിലപാട് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സന്‍ വിധോങ് ആണ് വ്യക്തമാക്കിയത്.

അതിര്‍ത്തിയില്‍ ചൈന തുടരുന്ന പ്രകോപനപരമായ നടപടികള്‍ക്ക് വിട്ട്വീഴ്ച്ചയില്ലാതെ മറുപടി നല്‍കണം എന്ന് ഇന്ത്യ തീരുമാനിക്കുകയും അതിര്‍ത്തിയിലെ സേനാ വിന്യസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

Also Read:ഒറ്റപെട്ട് കമ്മ്യുണിസ്റ്റ് ചൈന;സൈന്യത്തോട് യുദ്ധ സജ്ജരാകാന്‍ പ്രസിഡന്‍റ് ഷി ജിന്‍ പിങ്!

 

ചൈന ആദ്യം തങ്ങളുടെ സൈനിക വിന്യാസം വര്‍ധിപ്പിച്ചു കൊണ്ട് വെല്ലുവിളിയുടെ ഭാഷ സ്വീകരിക്കുകയായിരുന്നു.ചൈനയുടെ വെല്ലുവിളി സ്വീകരിച്ച ഇന്ത്യ 
അതേ നാണയത്തില്‍ തന്നെ മറുപടിയും നല്‍കി.പ്രധാനമന്ത്രി ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് തൊട്ട് പിന്നാലെയാണ് ഇന്ത്യ സേനാ വിന്യാസം ആരംഭിച്ചത്. ചൈനീസ്‌ പ്രസിഡന്റ് ഷിജിന്‍പിംഗ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക്‌ യുദ്ധ സജ്ജരാകാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Also Read:വിട്ട് വീഴ്ച്ച വേണ്ടെന്ന് പ്രധാനമന്ത്രി;ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സേനാ വിന്യാസം!

അങ്ങനെ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയിലാണ് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം എന്നും 
ഇരു രാജ്യങ്ങളും യോജിച്ച് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി രംഗത്ത് വന്നത്.

അമേരിക്കയാകട്ടെ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ മധ്യസ്ഥത വഹിക്കാം എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

വുഹാനില്‍ നിന്ന് പൊട്ടിപുറപ്പെട്ട് ലോകമാകെ നാശം വിതയ്ക്കുന്ന കൊറോണ വൈറസിന്‍റെ പേരില്‍ അന്താരാഷ്‌ട്ര സമൂഹത്തില്‍ സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന 
ചൈനയ്ക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം അല്ലാതെ മറ്റ് വഴികള്‍ ഇല്ല എന്ന സാഹചര്യമായിരുന്നു.മെയ് ആദ്യ വാരം സിക്കിം അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും 
സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.പിന്നീട് ലഡാക്ക് അതിര്‍ത്തിയിലടക്കം ചൈന നിരന്തരം പ്രകോപനം സൃഷ്ട്ടിക്കുകയും ചെയ്തു.
എന്നാല്‍ ഇന്ത്യഇതിനെല്ലാം കൃത്യമായ മറുപടി നല്‍കുകയും ചെയ്തു.ഇങ്ങനെ അതിര്‍ത്തിയിലെ വെല്ലുവിളി ഏറ്റെടുക്കുക മാത്രമല്ല ഇന്ത്യ ചെയ്തത്.

Also Read:ചങ്കിലെ ചൈനയല്ല, ചങ്കിൽ കുത്തുന്ന ചൈന

കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ ചൈന വിടുന്ന വന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപത്തിനുള്ള അവസരം ഒരുക്കുകയും ചെയ്തു.
വളരെ ആസൂത്രിതമായ നീക്കമാണ് ഇന്ത്യ വാണിജ്യ വ്യവസായ നിക്ഷേപ മേഖലില്‍ നടത്തുന്നത്.ആഗോള കമ്പനികള്‍ ഇന്ത്യ ആസ്ഥാനമാക്കുക എന്ന ലെക്ഷ്യത്തോടെ 
ഇന്ത്യ നീക്കം ആരംഭിച്ചത് ചൈനയ്ക്ക് തിരിച്ചടിയാണ്.അതുകൊണ്ട് തന്നെ ചൈന മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കം കയറ്റുമതി ചെയ്തുകൊണ്ട് നടത്തുന്ന 
വ്യാപാര സാധ്യതകളിലേക്കും ഇന്ത്യ കണ്ണ് വെച്ചിരിക്കുകയാണ്.ഇന്ത്യ നടത്തിയ നയതന്ത്ര ഇടപെടലുകള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്വീകാര്യത വര്‍ധിപ്പിക്കുകയും ചെയ്തു.

Also Read:ഡോവല്‍ കളത്തിലിറങ്ങി;നേപ്പാളിന് ആദ്യപണി!

 

ഇന്ത്യ കൊറോണ പ്രതിരോധത്തിനായി ലോകരാജ്യങ്ങളെ സഹായിച്ചപ്പോള്‍ ചൈന ഒറ്റപെട്ട അവസ്ഥയിലായി.
ഇങ്ങനെ ഇന്ത്യ അന്താരാഷ്‌ട്ര തലത്തിലും നയതന്ത്ര തലത്തിലും ഒക്കെ കൈവരിക്കുന്ന പിന്തുണ ചൈനയെ ഞെട്ടിക്കുകയായിരുന്നു.ലോകത്തിന് മുന്നില്‍ ചൈന പലതും 
മറച്ചപ്പോള്‍ ഇന്ത്യ ലോകരാഷ്ട്രങ്ങളെ ചേര്‍ത്ത് പിടിക്കുകയായിരുന്നു.
ഇങ്ങനെ എല്ലാ മേഖലയിലും ഇന്ത്യ ചൈനയ്ക്ക് ഭീഷണിയാകുന്നു എന്ന് മനസിലാക്കിയാണ് ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് ശ്രമം നടത്തിയത്.
എന്നാല്‍ അതിനും ഇന്ത്യ മറുപടി നല്‍കാന്‍ തയ്യാറായി നിലകൊണ്ടതോടെ ചൈന നിലപാട് മയപെടുത്തുകയാണ്.

Trending News