മാലി: തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം മാലി വിമാനത്താവളത്തിലെ പണി പൂര്‍ത്തിയാക്കാത്ത റണ്‍വേയില്‍ ഇറങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

136 യാത്രക്കാരുമായി പോയ A320 വിമാനമാണ് പണി പൂര്‍ത്തിയാകാത്ത റണ്‍വേയില്‍ ഇറക്കേണ്ടി വന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.


വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്. വിമാനം റണ്‍വേ മാറി ഇറങ്ങിയത് എയര്‍ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.


 



 


റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയ വിമാനത്തിന്‍റെ ട​യ​റി​ന്‍റെ കാ​റ്റു​പോ​യ​തോ​ടെ വി​മാ​നം നില്‍ക്കുകയായിരുന്നു. അതി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ടയറിനും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചതിനാല്‍ വി​മാ​നം കെ​ട്ടി​വ​ലി​ച്ചാ​ണ് പാ​ര്‍​ക്കിം​ഗ് ബേ​യി​ലേ​ക്ക് മാ​റ്റി​യ​ത്.


വൈ​കു​ന്നേ​രം 4.42നാ​ണ് മാ​ലി​യി​ലെ വെ​ലേ​ന രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​നം ഇ​റ​ങ്ങി​യ​ത്. ട​യ​റി​ന്‍റെ കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ച്ച ശേ​ഷം തി​രു​വ​നന്ത​പു​ര​ത്തേ​ക്ക് വി​മാ​നം തി​രി​ക്കു​മെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 


സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.