Indian COVID Varriant യുഎസിലും റിപ്പോര്‍ട്ട് ചെയ്തു
ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം America ല്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ California യില്‍ Stanford University ലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്.
Washinton DC : ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം America ല്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ California യില്‍ Stanford University ലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്.
സാന്‍ഫ്രാന്‍സിസ്കോയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ സാമ്പിളില്‍ നിന്നാണ് ഇന്ത്യയില്‍ കണ്ടെത്തിയ വൈറസിന്റെ വകഭേദം യുഎസില്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയില്‍ ആദ്യമായിട്ടാണ് ഇന്ത്യന്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിന് നേരത്തെ കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ വകഭേദവുമായി സാമ്യമുണ്ട്.
ALSO READ : Covid വ്യാപനം: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക കൂടിക്കാഴ്ച
മാര്‍ച്ച് അവസാനമായിരുന്നു ഇന്ത്യയില്‍ പുതിയ വകഭേദം കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആറിയിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ദിനമ്പ്രതി പതിനായിരം കോവിഡ് കേസുകള്‍ എന്ന നിലയില്‍ നിന്ന് ക്രമതീതമായി ഒരു ലക്ഷത്തിലേക്കെത്തിയത്. ഇന്ന് ആദ്യമായിട്ടാണ് ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഒരു ലക്ഷം കടക്കുന്നത്.
ALSO READ : Covid 19 Second Wave: ഇന്ത്യയിൽ ആദ്യമായി ഒരു ലക്ഷം കടന്ന് കോവിഡ് രോഗബാധ; രാജ്യം ആശങ്കയിൽ
നിലവില്‍ കാലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ കുറഞ്ഞ് വരുകയാണ്. ശൈത്യം കാലം അവസാനിച്ചതോടെയാണ് നഗരത്തിലെ കോവിഡ് കണക്കില്‍ ഇടിവ് രേഖപ്പെടുത്തിയത്. നവംബര്‍ അവസാനവും ന്യൂ ഇയര്‍ സമയങ്ങളില്‍ കാലിഫോര്‍ണിയിലെ കോവിഡ് നിരക്ക് വന്‍തോതില്‍ വര്‍ധിച്ചിരുന്നു.
അമേരിക്കയില്‍ ഏറ്റവും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് കാലിഫോര്‍ണിയയിലാണ്. 3.5 മില്യണ്‍ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 58,000 കോവിഡ് മരണങ്ങളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...