ബൗഫറിക്:  ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ ഉണ്ടായ വിമാനാപകടത്തില്‍ മരണസംഖ്യ 257 ആയി. കഴിഞ്ഞ 15 വര്‍ഷത്തിനിടെ അള്‍ജീരിയയിലുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തമാണിത്. അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സിലാണ് സംഭവം. സൈനികരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച രാവിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിന് സമീപത്താണ് വിമാനം തകര്‍ന്നുവീണത്. തെക്കുപടിഞ്ഞാറല്‍ അള്‍ജീരിയയിലെ ബെച്ചാറിലേക്ക് പോകുമ്പോഴായിരുന്നു വിമാനാപകടം. അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോവുകയായിരുന്ന സൈനിക വിമാനമാണ് തകര്‍ന്നത്. 


രക്ഷാപ്രവര്‍ത്തനം തുടരുന്നതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.