കരച്ചിലോ നിലവിളിയോ കേട്ടാൽ നമ്മൾ കാതോർക്കാറുണ്ട് . എന്നാൽ ഇക്കാര്യത്തിൽ  മനുഷ്യർമാത്രമല്ല ജാ​ഗരൂകരാകാറുള്ളത്. പല ജീവികളും മനുഷ്യരുടെ ശബ്ദം തിരിച്ചറിയാറുണ്ട്. മുതലകൾ ഇത്തരത്തിൽ മനുഷ്യരുടെ ശബ്ദത്തോട് പ്രതികരിക്കാറുണ്ടോ? ഉണ്ടെന്നാണ് ഉത്തരം.  മനുഷ്യക്കുട്ടികളുടെ കരച്ചിലിനോട് നൈൽ മുതലകൾ പ്രതികരിക്കാറുണ്ടെന്നാണ് പുതിയ ചില പഠനങ്ങൾ പറയുന്നത്.  സങ്കടം നിറഞ്ഞ നിലവിളി ശബ്ദം വിശന്നിരിക്കുന്ന മുതലകളിൽ ഇരയെ അകത്താക്കാനുള്ള സമയമായി എന്ന സൂചന നൽകുമത്രെ. ഇത്തര നിലവിളികളോട് ഇവ പെട്ടെന്ന് കാതോർക്കുമത്രെ.


COMMERCIAL BREAK
SCROLL TO CONTINUE READING

സെന്റ്-എറ്റിയെൻ സർവകലാശാലയിലെയും ലിയോൺ സർവകലാശാലയിലെയും ഗവേഷകർ സംയുക്തമായാണ് ഇതിനെ സംബന്ധിച്ചുള്ള  പഠനം നടത്തിയത്. ഇതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആക്രമണകാരികളായ നൈൽ മുതലകൾ വസിക്കുന്ന പ്രദേശങ്ങളിൽ കരയുന്ന കുഞ്ഞുമായി എത്തിയാൽ അവ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് കണ്ടെത്തൽ. മൊറോക്കോയിലെ ക്രോക്കോപാർക്കിലെ മുതലകളിലായിരുന്നു ഗവേഷകർ പഠനം നടത്തിയത്. ഇവിടത്തെ ഭൂരിഭാഗം മുതലകളും കുഞ്ഞുങ്ങളുടെ ശബ്ദങ്ങളോട് പ്രതികരിച്ചിരുന്നുവത്രെ.


മുതലകളെ കേൾപ്പിച്ചത് വ്യത്യസ്ത രീതിയിലുള്ള കരച്ചിലുകളാണ് . വിഷാദ ഭാവം കൂടുതലായുള്ള കരച്ചിലുകൾ മുതലകളിൽ വേഗത്തിൽ പ്രതികരണങ്ങൾ ഉണ്ടാക്കിയെടുത്തു. ഇത് മനുഷ്യരിൽ മാത്രമല്ല ബോണോബോസുകൾ, ചിമ്പാൻസികൾ എന്നിവയുടെ കുഞ്ഞുങ്ങളുടെ ശബ്ദം കേൾപ്പിച്ചപ്പോഴും മുതലകൾ സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. 


നൈൽ മുതലകളെ പറ്റി


26 ആഫ്രിക്കൻ രാജ്യങ്ങളിലെ ശുദ്ധജല സ്രോതസ്സുകളിൽ കാണുന്നവയാണ് നൈൽ മുതലകൾ. 11 അടി മുതൽ 16 അടി വരെയാണ് ഇവയുടെ ശരാശരി നീളം. എന്നാൽ 20 അടിയിലധികം നീളമുള്ള നൈൽ മുതലകളെയും അപൂർവമായി കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങളും വലിയ സസ്തനികളെയുമാണ് ഇവ ഭക്ഷണമാക്കുന്നത്. മനുഷ്യർ ഇവയുടെ ആക്രമണങ്ങൾക്ക് ഇരയായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള മുതല ആക്രമണങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രകാരം മുതലകളുടെ ആക്രമണത്തിൽ പ്രതിവർഷം ആയിരം പേരെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇവയിൽ തന്നെ മനുഷ്യനെ ആക്രമിക്കുന്ന കാര്യത്തിൽ നൈൽ മുതലകൾ മുൻനിരയിലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.