മാസ്ക് ധരിക്കാത്ത യാത്രക്കാരാ... ഗെറ്റ് ഔട്ട്!!
മാസ്ക് ധരിക്കാതെയെത്തിയ യാത്രക്കാരനെ പുറത്താക്കി അമേരിക്കന്‍ എയര്‍ലൈന്‍സ്.
വാഷിംഗ്ടണ്‍: മാസ്ക് ധരിക്കാതെയെത്തിയ യാത്രക്കാരനെ പുറത്താക്കി അമേരിക്കന്‍ എയര്‍ലൈന്‍സ്.
ബ്രാന്‍ഡന്‍ സ്ട്രാക എന്നയാളെയാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് പുറത്താക്കിയത്. ഇയാള്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ലഗാര്‍ഡിയ വിമാനത്താവളത്തില്‍ നിന്നും ഡാലസിലെ ഫോര്‍ത്ത് വര്‍ത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകവെയാണ് സംഭവം.
കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിമാനക്കമ്പനി പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു നിര്‍ബന്ധമായി മാസ്ക് ധരിക്കണം എന്നത്. യാത്രക്കാര്‍ക്കൊപ്പം വന്ന സ്ട്രാക മാസ്ക് ധരിക്കാതെ വിമാനത്തിനുള്ളില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയായിരുന്നു.
0% പലിശയ്ക്ക് സ്ത്രീകള്‍ക്ക് അഞ്ച് ലക്ഷം രൂപ ലോണ്‍?
എന്നാല്‍, ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരും സഹയാത്രികരും ഇയാളോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാസ്ക് ധരിക്കാതെ യാത്ര ചെയ്യാനാകില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കിയതോടെ എതിര്‍പ്പുകള്‍ കൂടാതെ സ്ട്രാക വിമാനത്തില്‍ നിന്നും ഇറങ്ങിപ്പോയി. കമ്പനിയുടെയും ജീവനക്കാരുടെയും നിര്‍ദേശങ്ങള്‍ അവഗണിച്ചതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.