0% പലിശയ്ക്ക് സ്ത്രീകള്‍ക്ക് അഞ്ച് ലക്ഷം രൂപ ലോണ്‍?

ദരിദ്രരും പാവപ്പെട്ടവരുമായ സ്ത്രീകൾക്ക് 0 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ വായ്പ നല്‍കുമെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

Last Updated : Jun 18, 2020, 07:03 PM IST
  • സ്വന്തം പേരിൽ സ്വകാര്യ സ്വത്തുക്കൾ ഉള്ള സ്ത്രീകളെ പ്രധാനമന്ത്രി ധൻ ലക്ഷ്മി യോജനയില്‍ പരിഗണിക്കില്ല. ഗുണഭോക്താവിന് ദേശസാൽകൃത ബാങ്കിൽ ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം.
0% പലിശയ്ക്ക് സ്ത്രീകള്‍ക്ക് അഞ്ച് ലക്ഷം രൂപ ലോണ്‍?

ദരിദ്രരും പാവപ്പെട്ടവരുമായ സ്ത്രീകൾക്ക് 0 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ വായ്പ നല്‍കുമെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

എന്നാല്‍, എന്താണ് ഈ വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ന് അറിയുമോ? നരേന്ദ്ര മോദിയെയും ബിജെപിയെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പടച്ചുവിട്ട ഒരു വ്യാജ വാര്‍ത്തയാണ് ഇത്. 

ദരിദ്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി പ്രധാനമന്ത്രി ധൻ ലക്ഷ്മി യോജന പ്രകാരം വായ്പകൾ നൽകുന്നുണ്ടെന്നായിരുന്നു വാര്‍ത്ത. 

സുഷാന്തിന്‍റെ ആത്മഹത്യ; ചാനല്‍ ചര്‍ച്ചയ്ക്കിടെ മേക്കപ്പ് ചെയ്ത് സഞ്ജന -വിവാദം

അവകാശവാദം: 18നും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അഞ്ചു ലക്ഷം രൂപ വായ്പക്കായി അപേക്ഷിക്കാം. പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി ധൻ ലക്ഷ്മി യോജനയിലൂടെ ഈ നേട്ടം കൈവരിക്കാന്‍ സാധിക്കും. കൂടാതെ, പലിശ ഈടാക്കാതെ 30 വർഷ കാലയളവിൽ വായ്പ മടക്കിനൽകാൻ ഈ പദ്ധതി സ്ത്രീകളെ അനുവദിക്കുന്നു.

സ്വന്തം പേരിൽ സ്വകാര്യ സ്വത്തുക്കൾ ഉള്ള സ്ത്രീകളെ പ്രധാനമന്ത്രി ധൻ ലക്ഷ്മി യോജനയില്‍ പരിഗണിക്കില്ല. ഗുണഭോക്താവിന് ദേശസാൽകൃത ബാങ്കിൽ ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം.

See Pics: മങ്ങി തുടങ്ങിയ ടാറ്റൂവിന് മേക്കോവര്‍ നല്‍കി ഗായിക!!

സത്യാവസ്ഥ: വാർത്ത പൂർണമായും വ്യാജമാണെന്ന് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക മാധ്യമ വിഭാഗമായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അത്തരമൊരു നയമൊന്നും നിലവിലില്ലെന്നും കേന്ദ്രം അത്തരം നിർദ്ദേശങ്ങളൊന്നും പരിഗണിക്കുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Trending News