വാഷിംഗ്ടണ്‍: ഇന്ത്യയിൽ കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര സഹായം വര്‍ദ്ധിപ്പിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ കണ്ടു. വാക്സിൻ എത്തിക്കുന്നത്ത വേഗത്തിലാക്കുന്നത് സംബന്ധിച്ചാണ് കൃഷ്ണമൂർത്തി ബൈഡനെ കണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബൈഡനോട് ഇന്ത്യയിലേക്ക് നല്‍കുന്ന വാക്സിന്‍ (vaccine) സഹായം വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മൂർത്തിക്കൊപ്പം ജനപ്രതിനിധികളായ മലോനി, ക്ലിബേണ്‍, സ്റ്റീഫന്‍ ലിഞ്ച് എന്നിവരുമുണ്ടായിരുന്നു.


ALSO READ: Israel ൽ തീർഥാടന കേന്ദ്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 44 മരണം


ഇതുവരെ അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിയ എല്ലാ സഹായങ്ങളും കൂടിക്കാഴ്ചയില്‍ സംഘം  വിലയിരുത്തി. രാജ്യത്തെ വൈറസ് ബാധയുടെ തീവ്രതയും ചര്‍ച്ച ചെയ്തു. ഇതുവരെ ഇന്ത്യക്ക് നൽകിയ സഹായങ്ങളെ അഭിനന്ദിക്കാനും അവർ മറന്നില്ല.

 


ഇന്ത്യയിൽ കോവിഡ് വ്യപനം അതി വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അനുദിനം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം രണ്ട് കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 2,02,82,833 ആയി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.