ആഫ്രിക്കയുടെ തെക്ക് കിഴക്കന്‍ മേഖലയിലെ അഞ്ച് രാജ്യങ്ങള്‍ ആന്ത്രാക്‌സ് രോഗ ഭീതിയില്‍. മേഖലയില്‍ ഈ വര്‍ഷം 1,100 ലധികം കേസുകളും 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു . .കെനിയ, മലാവി, ഉഗാണ്ട, സാംബിയ, സിംബാബ്‌വെ എന്നിവിടങ്ങളില്‍ 1,166 സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലബോറട്ടറി പരിശോധനയില്‍ ഇവയില്‍ മുപ്പത്തിയേഴ് കേസുകള്‍ സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ച് രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നാണ് കണക്കുകൾ .  2011 ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണ് സാംബിയ നേരിടുന്നത് . ഈ വര്‍ഷം ആദ്യമായി മലാവിയില്‍  മനുഷ്യനില്‍ ആന്ത്രാക്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയില്‍ ഇതുവരെ 13 മരണങ്ങളും ആന്ത്രാക്‌സിനെ തുടര്‍ന്നാണെന്നാണ് കണ്ടെത്തിൽ. സാംബിയയലിലെ സ്ഥിതി ഏറ്റവും ആശങ്കാജനകമാണ്., നവംബര്‍ 20 വരെ 684 സംശയാസ്പദമായ കേസുകകളും നാല് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു . സാംബിയയിലെ 10 പ്രവിശ്യകളില്‍ ഒമ്പതിലും മനുഷ്യരില്‍ ആന്ത്രാക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


സാംബിയയിൽ ഉണ്ടായ രോഗബാധ അയല്‍രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കന്നുകാലികള്‍, ചെമ്മരിയാട്, ആട് തുടങ്ങിയ കന്നുകാലികളെയും  സസ്യഭുക്കുകളേയുമാണ് ആന്ത്രാക്‌സ് ബാധിക്കുന്നത്. മൃഗങ്ങളുമായോ മൃഗങ്ങളുമായി ബന്ധപ്പെട്ട  മലിന വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ മനുഷ്യരിലേക്കും രോഗം ബാധിക്കാം. അപൂർവ്വമായി മാത്രം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ആന്ത്രാക്‌സ് പകരാറുണ്ട്. എന്നാൽ ഇത് മനുഷ്യര്‍ക്കിടയില്‍ പകര്‍ച്ചവ്യാധിയായി കണക്കാക്കിയിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.