കാബൂൾ: ബിഎ ബിരുദം മാത്രമുള്ളയാളെ കാബൂൾ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറായി നിയമിച്ച് താലിബാൻ. യോ​ഗ്യതയില്ലാത്ത ആളെ വിസിയായി നിയമിച്ചതിൽ പ്രതിഷേധിച്ച് പ്രൊഫസര്‍മാരുള്‍പ്പടെ എഴുപതോളം അധ്യാപകര്‍ രാജി സമര്‍പ്പിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലൊന്നായ കാബൂള്‍ യൂണിവേഴ്‌സിറ്റിയിലാണ് താലിബാന്‍ സര്‍ക്കാര്‍ തങ്ങളുടെ അനുഭാവിയായ മുഹമ്മദ് അഷ്‌റഫ് ഗൈറാത്തിനെ നിയമിച്ചത്. എന്നാല്‍ കാബൂള്‍ യൂണിവേഴ്‌സിറ്റി പോലൊരു ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിന്റെ വൈസ് ചാന്‍സിലറായി ഇരിക്കാന്‍ യാതൊരു യോഗ്യതയുമില്ലാത്തയാളാണ് ഇയാളെന്നാണ് അധ്യാപകർ ആരോപിക്കുന്നത്. മുഹമ്മദ് അഷ്‌റഫ് ഗൈറാത്തിന് കേവലം ബി.എ ബിരുദം മാത്രമാണ് യോഗ്യതായി ഉള്ളതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


അറിയപ്പെടുന്ന പണ്ഡിതനും പി.എച്ച്ഡി യോഗ്യതയുമുള്ള മുഹമ്മദ് ഒസ്മാന്‍ ബാബുരിയെ മാറ്റിയാണ് താലിബാന്‍ ​ഗൈറാത്തിനെ നിയമിച്ചത്. രാജ്യത്ത് നേരത്തെ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ സര്‍വകലാശാല അസസ്‌മെന്റ് സമിതി അധ്യക്ഷന്‍ ആയിരുന്നു ഗൈറാത്ത്. അതേസമയം, വിമര്‍ശകര്‍ തന്റെ അക്കാദമിക് യോഗ്യതകള്‍ പരിശോധിക്കാന്‍ തയ്യാറാവണമെന്ന് ​ഗൈറാത്ത് ആവശ്യപ്പെട്ടു. 

ഒസ്മാന്‍ ബാബുരിയെ മാറ്റി വൈസ് ചാൻസിലർ സ്ഥാനത്തിന് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തയാളെ വിസിയായി നിയമിച്ചതില്‍ അഫ്ഗാനിലെ അക്കാദമിക് സമൂഹവും എഴുത്തുകാരും പ്രതിഷേധിക്കുന്നുണ്ട്. എന്നാല്‍ ​ഗൈറാത്തിനെ താല്‍ക്കാലിക വൈസ് ചാന്‍സിലര്‍ ആയാണ് നിയമിച്ചത് എന്നും ഏത് സമയത്തും ഇക്കാര്യത്തില്‍ മാറ്റം വരാമെന്നും കാബൂള്‍ യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.