ന്യൂഡല്‍ഹി: 500 രൂപ പേടിഎം വഴി നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടുമെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തക അവാര്‍ഡ് അര്‍ഹിക്കുന്നുവെന്ന് സൈബര്‍ ആക്ടിവിസ്റ്റ് എഡ്വേര്‍ഡ് സ്‌നോഡന്‍.



COMMERCIAL BREAK
SCROLL TO CONTINUE READING

'ദി ട്രിബ്യൂണ്‍' ദിനപത്രത്തിന്‍റെ ലേഖികയാണ് 500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരം ചോര്‍ത്തിക്കിട്ടുമെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയ്ക്ക് പിന്നാലെ ഈ വിവരം അന്വേഷണാത്മകമായി കണ്ടെത്തിയ ജേര്‍ണലിസ്റ്റിനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ യുഐഡിഎഐ കേസ് എടുത്തിരുന്നു. 


ഈ വാര്‍ത്തയുടെ പേരില്‍ അന്വേഷണം നടത്തുന്നതിന് പകരം ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ല എന്ന വിവരം പുറത്തുകൊണ്ടുവന്നതിന് ജേര്‍ണലിസ്റ്റിന് അവാര്‍ഡ് നല്‍കുകയാണ് വേണ്ടത്- സ്‌നോഡന്‍ തന്‍റെ ട്വീറ്റിലൂടെ വ്യക്തമാക്കി.