ബ്യൂനസ് ഏരിസ്: ദക്ഷിണ അമേരിക്കൻ രാജ്യമായ അർജന്റീനയുടെ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടെസ് ഡി കിർച്ചനെറിനെ വധിക്കാൻ ശ്രമം. നിറച്ച തോക്കുമായി വൈസ് പ്രസിഡന്റിന് നേരെ പോയിന്റ് ബ്ലാങ്കിൽ വെടി ഉതിർക്കാൻ ശ്രമിക്കവെ സുരക്ഷ സേന തട്ടിമാറ്റുകയായിരുന്നു. സംഭവത്തിൽ 35കാരനായ ബ്രസീലിയൻ സ്വദേശിയെ സുരക്ഷ സേന കീഴടക്കി. ഉടൻ തന്നെ കിർച്ചനെറിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"തോക്കിന്റെ കാഞ്ചി വലിക്കുന്ന ശബ്ദം കേട്ടു. സുരക്ഷ ഉദ്യോഗസ്ഥരെയും തള്ളി അയാൾ അടുക്കലേക്ക് വന്നപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല അയാളുടെ പക്കൽ തോക്ക് ഉണ്ടെന്ന്" സംഭവത്തിൽ ദൃസാക്ഷിയായ ജിനാ ഡി ബെയ് വാർത്ത ഏജൻസിയായ ദി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. 


ALSO READ : മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു


സംഭവത്തിന് തൊട്ടുപിന്നാലെ വൈസ് പ്രസിഡിന്റിനെ നേരെ തോക്ക് ചൂണ്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയും ചെയ്തു. കാറിൽ നിന്നിറങ്ങി കിർച്ചനെർ തന്റെ അനുയായികളെ അഭിസംബോധന ചെയ്യുവെയാണ് വൈസ് പ്രസിഡിന്റിന് നേർക്ക് പോയിന്റ് ബ്ലാങ്കിലേക്ക് തോക്ക് ചൂണ്ടുന്നത്. ഉടൻ തന്നെ സുരക്ഷ സേന അക്രമിയെ പിടിച്ച് മാറ്റുന്നതും കിർച്ചനെറിനെ സുരിക്ഷതയാക്കുന്നതും വീഡിയോയിൽ കാണാം.



കിർച്ചനെറിനെതിരെ തോക്ക് ചൂണ്ടിയ സംഭവം അർജന്റീനയിൽ ജനാധിപത്യം തിരികെ വന്നതിനെതിരെയുള്ള ആക്രമണമാണ്. കിർച്ചനെർ സുരക്ഷിതയാണ്. അഞ്ച് തിരകൾ നിറച്ച തോക്കാണ് അക്രമിയുടെ പക്കൽ നിന്നും കണ്ടെത്തിയതെന്ന് അർജിന്റീനയുടെ പ്രസിഡന്റ് അൽബെർട്ടോ ഫെർണാണ്ടസ് ജനങ്ങളെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യുവെ പറഞ്ഞു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.