നൈജീരിയ:  വടക്കൻ നൈജീരിയയിലെ (Nigeria) ബോർണോ സംസ്ഥാനത്ത് കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 കവിഞ്ഞു.  ഭീകരാക്രമണം ഉണ്ടായത്  ഗാരിൻ ക്വേ​​​​ഷേ​​​​ബിലെ നെൽപ്പടത്താണ്.  സംഭവത്തിൽ നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സംസ്ഥാനത്ത് 3382 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 6055 പേർ  


യുഎൻ ഹ്യുമാനറ്റേറിയന്‍ കോഡിനറ്റര്‍ എഡ്വേര്‍ഡ് കലോണ്‍ പറയുന്നതനുസരിച്ച് ഈ വർഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്നാണ്. ഇതിനെതിരെ പ്രവരത്തിച്ച മുഴുവൻ പേരെയും നിയമത്തിന് മുന്നില്‍ എത്തിക്കാൻ ഭരണകൂടത്തിന് സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.  ഗ്രാമവാസികൾ പതിമൂന്ന് വർഷം കൂടി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ (Local Eclections) വോട്ട് ചെയ്യാൻ പോയപ്പോഴായിരുന്നു ആക്രമണം. 


Also read: ഡിസംബറിൽ 12 ദിവസം Bank Holiday ആയിരിക്കും, ടെൻഷൻ ആകാതെ ഈ Holiday list ശ്രദ്ധിക്കൂ... 


കർഷകരെ വളഞ്ഞ ഭീകരർ (Terrorists) വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.  നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.  കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും സോകോട്ടോയിൽ നിന്നുള്ളവരാണ്.  ഇനിയും കുറച്ചുപേരെ കണ്ടെത്താനുണ്ടെന്നും അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരാന്നാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.   


Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy