Fire At Gaza Refugee Camp: ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം, 10 കുട്ടികൾ ഉൾപ്പെടെ 21 മരണം!
Massive Fire At Gaza Refugee Camp: 21 പേർ മരണമടഞ്ഞതിൽ 10 പേർ കുട്ടികളാണ്. പാചക വാതകം ചോർന്നതാണ് അപകടത്തിന് കാരണം.
ഗാസ: Massive Fire At Gaza Refugee Camp: പലസ്തീനിലെ ഗാസയിൽ തീപിടിത്തത്തിൽ 21 പേർ മരിച്ചു. ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ 10 കുട്ടികളും ഉണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയത്.
Also Read: Iran Earthquake: ഇറാനിൽ ഭൂചലനം; ഇറാന്റെ തെക്കൻ പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം
അഭയാർഥി ക്യാമ്പിലെ വീട്ടിൽ നിന്നും പാചക വാതകം ചോർന്നതാണ് തീപിടിത്തതിന് കാരണമായാത്. മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് പലസ്തീൻ അധികൃതർ പറയുന്നത്. നാലുനില കെട്ടിടത്തിന്റെ അടുക്കളയിൽ നിന്നായിരുന്നു വാതക ചോർച്ച ഉണ്ടായത്. പരിക്കേറ്റവരെ ആശുപതിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Also Read: Planet Transit: ഡിസംബറിൽ 3 ഗ്രഹങ്ങളുടെ രാശിമാറ്റം: ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും!
സംഭവത്തെ തുടർന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ഗാസയിലെ എട്ട് അഭയാർത്ഥി ക്യാമ്പുകളിൽ ഒന്നാണ് ജബാലിയ. സംഭവത്തെ തുടർന്ന് ഇന്ന് ദുഃഖാചരണമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...