Planet Transit: ഡിസംബറിൽ 3 ഗ്രഹങ്ങളുടെ രാശിമാറ്റം: ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും!

Planet Transit in December: ഡിസംബറിൽ ബുധൻ, സൂര്യൻ, ശുക്രൻ എന്നിവ മകരത്തിൽ ഒരുമിച്ചായിരിക്കും പ്രവേശിക്കുക ആ സമയം ഇവിടെ ശനി നേരത്തേയുണ്ടാകും.

Written by - Ajitha Kumari | Last Updated : Nov 18, 2022, 08:02 AM IST
  • ഡിസംബറിൽ ഗ്രഹങ്ങളിൽ രാശിമാറ്റം സംഭവിക്കും
  • ബുധൻ, സൂര്യൻ, ശുക്രൻ എന്നിവ മകരത്തിൽ ഒരുമിച്ചായിരിക്കും പ്രവേശിക്കുക
  • ആ സമയം ശനി ഇവിടെ നേരത്തേയുണ്ടാകും
Planet Transit: ഡിസംബറിൽ 3 ഗ്രഹങ്ങളുടെ രാശിമാറ്റം:  ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും!

Planet Transit in December: ഡിസംബറിൽ ഗ്രഹങ്ങളിൽ രാശിമാറ്റം സംഭവിക്കും. ബുധൻ, സൂര്യൻ, ശുക്രൻ എന്നിവ മകരത്തിൽ ഒരുമിച്ചായിരിക്കും പ്രവേശിക്കുക ആ സമയം ഇവിടെ ശനി നേരത്തേയുണ്ടാകും. ഇതിലൂടെ ചതുർഗ്രഹിയോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ലഭിക്കും അത്ഭുത ഗുണങ്ങൾ.  

Also Read:  ഈ രാശിക്കാരുടെ ഭാഗ്യം വരുന്ന ഒരു മാസത്തേക്ക് മിന്നിത്തിളങ്ങും! എല്ലാ കാര്യങ്ങളിലും ലഭിക്കും വൻ വിജയം

മിഥുനം (Gemini): ഡിസംബറിൽ മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ മിഥുന രാശിക്കാർക്ക് നല്ല ഫലം നൽകും. ഈ സമയം ഇവർക്ക് കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. പുതിയ സ്രോതസ്സുകൾ വന്നു ചേരും. റിയൽ എസ്റ്റേറ്റിൽ നിന്നുള്ള ലാഭത്തിന് സാധ്യത. കുടുംബാംഗങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ നല്ല സമയം.

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ഡിസംബർ മാസം വളരെയധികം ഗുണകരമായിരിക്കും. റിയൽ എസ്റ്റേറ്റ്, സ്ഥിരം സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേട്ടമുണ്ടാകും. വാഹനം വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്. നടക്കില്ലെന്ന് വിചാരിച്ച കാര്യങ്ങൾ എല്ലാം നടക്കും . കുടുംബജീവിതം സന്തോഷകരമായിരിക്കും.

Also Read: Viral Video: രാജവെമ്പാലയെ ഷാംപൂ തേച്ച് കുളിപ്പിക്കുന്ന യുവാവ്, വീഡിയോ കണ്ടാൽ ഞെട്ടും..! 

മകരം (Capricorn): മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ മകരം രാശിക്കാർക്ക് ഡിസംബർ നല്ല ഫലങ്ങൾ നൽകും.  ഇവർക്ക് ലാഭത്തിനും പുരോഗതിക്കും പുതിയ അവസരങ്ങൾ ഉണ്ടാകും. മമാനസിക സന്തോഷം ലഭിക്കും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കും. രക്ഷിതാക്കളുടെ സഹായത്തോടെ പല ജോലികളും ചെയ്യും. ബന്ധുക്കളുടെ പിന്തുണയും ലഭിക്കും. 

കുംഭം (Acquarius): ഡിസംബർ മാസം കുംഭ രാശിക്കാർക്കും ശുഭകരമായ ഫലങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. അതിനാൽ നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടും. ഈ സമയത്ത് ഒരു പുതിയ ജോലി ആരംഭിക്കുന്നതിനുള്ള അവസരവും ഉണ്ടാകും. മതപരമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. ഉദ്യോഗാർത്ഥികൾക്ക് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും.

Also Read: Guru Margi 2022: വ്യാഴം നേർരേഖയിലേക്ക്: ഈ 3 രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!

മീനം (Pisces): ഡിസംബർ മീനരാശിക്കാർക്ക് അനുകൂലമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലിയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ ഇനി അത് വേണ്ട അത് പതുക്കെ ശരിയാകും. വരുമാന വർദ്ധനവിന് സാധ്യത. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിന്നും മോചനം. അതിനാൽ സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. ഈ സമയത്ത് ജോലിക്കാർക്ക് പുരോഗതി കൈവരിക്കാനാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Trending News