ബെയ്‌റൂത്ത്: ലെബനനില്‍ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതായി റിപ്പോർട്ട്. സെന്‍ട്രല്‍ ബെയ്‌റൂത്തില്‍ നടന്ന ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. ആക്രമണത്തിൽ 117 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടന്നത് ഇന്നലെ  അര്‍ദ്ധരാത്രിയോടെയാണെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഗോലാൻ കുന്നിൽ നിന്ന് ഇറാഖി സായുധ സംഘത്തിന്റെ ആക്രമണം; രണ്ട് ഇസ്രയേലി സൈനിക‍ർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്


ആക്രമണം അപ്രതീക്ഷിതമായായിരുന്നു എന്നാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. തെക്കന്‍ ലെബനനില്‍ സ്ഥിതി ഗുരുതരമാണെന്നും ഐക്യരാഷ്ട്ര സഭാംഗങ്ങള്‍ അറിയിച്ചു.


ദിവസങ്ങള്‍ക്ക് മുന്‍പ് ലെബനന്റെ തെക്കന്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ പത്ത് അഗ്നിരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വന്നിരുന്നു. ബരാഷീതിലെ അഗ്നിരക്ഷാ സേനയുടെ കേന്ദ്രത്തിലായിരുന്നു ആക്രമണം നടന്നത്. തെക്കന്‍ ലെബനനിലെ പന്ത്രണ്ടിലേറെ ഗ്രാമങ്ങളിലുള്ളവരോട് വടക്കോട്ട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരുന്നു.  


Also Read: ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!


ഇതിനിടയിൽ കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന റുഫൈദ സ്‌കൂളിനു നേരെയായിരുന്നു ആക്രമണം ഉണ്ടായത്.  സംഭവത്തിൽ 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.  


സെപ്റ്റംബര്‍ 28 ഓടെയാണ് ഇസ്രയേല്‍-ഹിസ്ബുള്ള ആക്രമണം ശക്തിപ്രാപിച്ചത്. ആക്രമണത്തില്‍ 1400 ലെബനന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള അംഗങ്ങളും സാധാരണക്കാരും ഇതില്‍ ഉള്‍പ്പെടും. പന്ത്രണ്ട് ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. രണ്ടാഴ്ചയ്ക്കിടെ 3.75 ലക്ഷം പേര്‍ സിറിയയിലേക്ക് പലായനം ചെയ്തതായി ലെബനന്‍ സര്‍ക്കാര്‍ പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്