Canberra: ഓസ്ട്രേലിയന്‍ (Australia) പാര്‍ലമെന്‍റില്‍ വെച്ച്‌ സഹപ്രവര്‍ത്തകന്‍റെ  പീഡനത്തിനിരയായതായി യുവതി നടത്തിയ  പരാതിയില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍  നടത്തിയ  പ്രതികരണം ആഗോളശ്രദ്ധ നേടിയിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തില്‍  ക്ഷമാപണം നടത്തിയ  പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ (Scott Morrison) പരാതിയില്‍  ശക്തമായ അന്വേഷണം നടത്തുമെന്നും  ഉറപ്പ് നല്‍കി. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ യുവതിയോട് ക്ഷമാപണം നടത്തിയത്.


'അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ സ്ഥലത്ത് ജോലി ചെയ്യുന്ന ഏതൊരു യുവതിയും കഴിയുന്നത്ര സുരക്ഷിതത്വമുള്ളവരാണെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'  മോറിസണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


കൂടാതെ, ജോലിസ്ഥലത്തെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിലെ നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്നതിനായി   പ്രധാനമന്ത്രിയുടെ വകുപ്പിനെയും കാബിനറ്റ് ഉദ്യോഗസ്ഥയായ സ്റ്റെഫാനി ഫോസ്റ്ററെയും ചുമതലപ്പെടുത്തിയതായും  മോറിസണ്‍ വ്യക്തമാക്കി.


രാജ്യത്തിന്‍റെ പ്രതിരോധ വകുപ്പ് മന്ത്രി ലിന്‍ഡ റെയ്‌നോല്‍ഡ്‌സിന്‍റെ  ഓഫിസില്‍ വെച്ച്‌ 2019ല്‍ പീഡനം നടന്നതായാണ്  യുവതിയുടെ ആരോപം. യോഗമുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് പ്രധാനമന്ത്രി മോറിസണിന്‍റെ ലിബറല്‍ പാര്‍ട്ടിയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തി പീഡിപ്പിച്ചത്. സംഭവത്തെക്കുറിച്ച്  കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പോലീസിനോടും പ്രതിരോധ ന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ജീവനക്കാരോടും പരാതി പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു. 


Also read: Crime News: ഡോക്ടറായ ഭര്‍ത്താവ് മയക്കുമരുന്ന് നല്‍കി നടത്തിയത് അതിക്രൂരമായ പ്രകൃതി വിരുദ്ധപീഡനം, യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍


തന്‍റെ  ജോലിയെ കുറിച്ചോര്‍ത്ത് ഭയന്നാണ് പോലീസില്‍ പരാതി നല്‍കാന്‍ മടിച്ചത് എന്നും യുവതി  പറഞ്ഞു.  ഈ വിവരം പോലീസും സ്ഥിരീകരിയ്ക്കുക യുണ്ടായി. യുവതി പീഡനത്തെക്കുറിച്ച്‌ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പരാതി നല്‍കുന്നില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യുവതി തന്നോട് പരാതി പറഞ്ഞതായി ലിന്‍ഡ റെയ്‌നോല്‍ഡ്‌സും വ്യക്തമാക്കി. എന്നാല്‍ പോലീസില്‍ പരാതിപ്പെടാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം അവര്‍ നിഷേധിച്ചു.


Also read: Bihar: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രധാന അധ്യാപകന് വധശിക്ഷ


അതേസമയം, ലിബറല്‍ പാര്‍ട്ടിയ്ക്കുള്ളില്‍ സ്ത്രീയോടുള്ള മോശമായ പെരുമാറ്റം സംബന്ധിച്ച്‌ പരാതികള്‍ ഉയര്‍ന്നതോടെ സര്‍ക്കാര്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്. എന്നാല്‍, ഈ സംഭവത്തില്‍  പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍  ക്ഷമ പറഞ്ഞ സ്‌കോട്ട് മോറിസന്‍റെ പെരുമാറ്റം ആഗോള ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.