പിറന്ന് മാസങ്ങള്‍ക്ക് ശേഷം കുഞ്ഞുങ്ങള്‍ പിച്ച വച്ചുതുടങ്ങുന്നത്  എല്ലാവര്‍ക്കും ആനന്ദം നല്‍കുന്ന കാര്യമാണ്... 


COMMERCIAL BREAK
SCROLL TO CONTINUE READING

മുട്ടിലിഴഞ്ഞും വീണും  എണീല്‍ക്കാന്‍ ശ്രമിച്ചും കുഞ്ഞുങ്ങള്‍ നടക്കാന്‍ പഠിക്കുന്നു... ഇതേപോലെ തന്നെയാണ് മൃഗങ്ങളുടെ കുഞ്ഞുങ്ങളും... ഒരു വ്യത്യാസം മാത്രമേയുള്ളൂ, പിറന്ന് വീണ് മണിക്കൂറുകള്‍ക്കുള്ളില്‍ അവ നടക്കാന്‍ ശ്രമിക്കുന്നു, പിന്നീട് തന്‍റെ അമ്മയെ പിന്തുടരുന്നു...


പിറന്നു വീണ ഒരു കുഞ്ഞു ജിറാഫ് നടക്കാന്‍ ശ്രമിക്കുന്ന  വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്...    വണ്ടർ ഓഫ് സയൻസ് (Wonder of science) എന്ന ട്വിറ്റർപേജിലാണ് ഈ വീഡിയോ  പ്രത്യക്ഷപ്പെട്ടത്.


നിരവധി ആളുകളെ ആകര്‍ഷിക്കുന്ന ഈ വീഡിയോ ഡെൻമാർക്കിലെ ആൽബോർഗ് മൃഗശാലയില്‍ നിന്നുമാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്.


Also read: മരത്തിലായാലും മണ്ണിലായാലും.... മിടുക്കന്‍ ജിറാഫ് പുല്ല് തിന്നുന്നത് കണ്ടോ?


പിറന്നുവീണ കുഞ്ഞുജിറാഫ് എണീക്കാന്‍ ശ്രമിക്കുന്നതും വീഴുന്നതു൦ വീണ്ടും എണീക്കാന്‍ ശ്രമിക്കുന്നതും  വീഡിയോയിൽ കാണാം. കൂടെക്കൂടെ വീഴുന്നുവെങ്കിലും  തന്‍റെ ശ്രമം ഉപേക്ഷിക്കാതെ എണീല്‍ക്കാന്‍ ശ്രമിക്കുന്നതും  അവസാനം തന്‍റെ അമ്മയുടെ അടുത്ത് എത്തിച്ചേരുന്നതും വീഡിയോയില്‍ കാണാം.  



"കുഞ്ഞുജിറാഫ് അതിന്‍റെ  ആദ്യചുവടുകൾ വെക്കുന്നു' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ നിരവധി കമന്‍റുകളും വീഡിയോയ്ക്കൊപ്പം വരുന്നുണ്ട്. "നാല് തവണയും വീണു, അഞ്ചാം തവണ എഴുന്നേറ്റു', 'മനോഹരമായിരിക്കുന്നു" ചിലര്‍ എഴുതി..