മരത്തിലായാലും മണ്ണിലായാലും.... മിടുക്കന്‍ ജിറാഫ് പുല്ല് തിന്നുന്നത് കണ്ടോ?

ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു മൃഗമാണ്  ജിറാഫ് (Giraffe). കഴുത്തിന്‍റെ നീളവും, ആകാരഭംഗിയും ഈ മൃഗത്തെ വേറിട്ട്‌ നിര്‍ത്തുന്നു...

Last Updated : Oct 15, 2020, 10:39 PM IST
  • ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു മൃഗമാണ് ജിറാഫ് (Giraffe). കഴുത്തിന്‍റെ നീളവും, ആകാരഭംഗിയും ഈ മൃഗത്തെ വേറിട്ട്‌ നിര്‍ത്തുന്നു...
  • എന്നാല്‍, ഏവര്‍ക്കുമുള്ള സംശയമാണ്, വലിയ മരത്തിലെ ഇലകളും മണ്ണില്‍ വളരുന്ന പുല്ലും കഴിക്കാന്‍ ജിറാഫിന് എങ്ങിനെ കഴിയുന്നു എന്നത്...
മരത്തിലായാലും മണ്ണിലായാലും....  മിടുക്കന്‍ ജിറാഫ് പുല്ല് തിന്നുന്നത് കണ്ടോ?

ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു മൃഗമാണ്  ജിറാഫ് (Giraffe). കഴുത്തിന്‍റെ നീളവും, ആകാരഭംഗിയും ഈ മൃഗത്തെ വേറിട്ട്‌ നിര്‍ത്തുന്നു...

എന്നാല്‍, ഏവര്‍ക്കുമുള്ള സംശയമാണ്, വലിയ  മരത്തിലെ ഇലകളും മണ്ണില്‍ വളരുന്ന പുല്ലും കഴിക്കാന്‍   ജിറാഫിന് എങ്ങിനെ കഴിയുന്നു എന്നത്...

എന്നാല്‍, അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു മിടുക്കന്‍  ജിറാഫിന്‍റെ  പുല്ലു തീറ്റ വൈറലായിരിയ്ക്കുകയാണ്.  പുല്ലു തിന്നുന്ന സ്റ്റൈല്‍ ആണ് പ്രത്യേകത. 

സ്റ്റാന്‍ററ്റീസ് (stand at ease) പൊസിഷനില്‍ നിന്നുകൊണ്ട് പുല്ലുകടിച്ചെടുക്കുന്ന  ഈ ജിറാഫ് അറ്റന്‍ഷന്‍ (Attention) പൊസിഷനില്‍  ആ  പുല്ല് ചവച്ചിറക്കുന്നു...!! സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്ന ജിറാഫിന്‍റെ പുല്ലു തീറ്റ ഇങ്ങനെയാണ്...

മരക്കൊമ്പില്‍ തൂങ്ങിനില്‍ക്കുന്ന ഇലകള്‍ തന്‍റെ നീണ്ട കഴുത്തു നീട്ടി  കടിച്ചു തിന്നുന്ന ജിറാഫ് ഏവര്‍ക്കും പരിചിതമാണ്.   വലിയ കാലുകളും, നീണ്ട കഴുത്തും  ഒതുക്കിവെച്ച് എങ്ങനെയാവും ജിറാഫ് മണ്ണില്‍ വളരുന്ന  പുല്ല് തിന്നുക?   ആ സംശയങ്ങള്‍ക്കുമുള്ള മറുപടിയാണ് ഈ ചെറിയ  വീഡിയോ. 

ആദ്യം ഇരുകാലും  അകറ്റുന്നു, പിന്നെ തല താഴേക്ക് കൊണ്ടുവന്ന് പുല്ല് കടിച്ചെടുക്കുന്നു ... ശേഷം കാലുകള്‍ പൂര്‍വസ്ഥിതിയിലേക്ക്.. അതേ, നമ്മുടെ അറ്റന്‍ഷന്‍- സ്റ്റാറ്റന്‍റീസ് പൊസിഷന്‍ തന്നെ.

Also read: ആന അനുവദിച്ചാല്‍ ആനപ്പുറത്തും യോഗ ചെയ്യാം... ഇല്ലെങ്കിലോ? ബാബാ രാംദേവ്‌ പറയും

ഈ വീഡിയോ കാണുന്ന ആരും ജിറാഫ് വ്യായാമം ചെയ്യുകയാണോ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റില്ല... അത്രയ്ക്കും  അസാമാന്യ മെയ്‍വഴക്കത്തോടെയാണ് ജിറാഫിന്‍റെ പുല്ല് തീറ്റ..!! 

ഡാനിയേല്‍ ഹോളണ്ടെന്ന വ്യക്തിയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. വെറും 7 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം 10 ലക്ഷത്തോളം ആളുകളാണ് കണ്ടിരിയ്ക്കുന്നത്...!!

 

Trending News