Bangladesh Riots: ബംഗ്ലാദേശിൽ സംഭവിച്ചത് എന്ത്? കലാപത്തിന് പിന്നിൽ പാകിസ്താൻ പട്ടാളവും ഐഎസ്ഐയുമെന്ന് സൂചന
Reason for Bangladesh Riots: കലാപം തെരുവുകളിലേയ്ക്ക് വ്യാപിക്കുകയും പോലീസും സർക്കാർ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഞായറാഴ്ച നൂറോളം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ധാക്ക: സർക്കാർ ജോലികൾക്കുള്ള ക്വാട്ടയെ ചൊല്ലി ബംഗ്ലാദേശിലുണ്ടായ സമാധാനപരമായ വിദ്യാർത്ഥി പ്രതിഷേധം ഇന്ന് രൂക്ഷമായ കലാപത്തിലും രക്തച്ചൊരിച്ചിലിലും കലാശിച്ചിരിക്കുകയാണ്. കലാപം അക്രമാസക്തമാകുകയും നിരവധി പേർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെയ്ക്കുകയും ചെയ്തു. ധാക്കയിലേക്ക് പ്രതിഷേധക്കാർ മാർച്ച് ചെയ്യാൻ പദ്ധതിയിട്ടതിന് പിന്നാലെയായിരുന്നു ഹസീനയുടെ രാജി. തുടർന്ന് ഹസീന സൈനിക ഹെലികോപ്റ്ററിൽ രാജ്യം വിട്ടു.
പോലീസും സർക്കാർ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഞായറാഴ്ച നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശിൽ സൈന്യം അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. കലാപം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അധികൃതർ ഇൻ്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ സിവിൽ സർവീസ് ജോലികളിലെ ക്വാട്ട നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പ്രതിഷേധം പിന്നീട് വളരെ വേഗത്തിലാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭമായി വളർന്നത്.
ALSO READ: 3 തവണ ബോംബ് ആക്രമണം; 15 പേർ കൊല്ലപ്പെട്ടു, ഗാസയിൽ സ്കൂൾ പൂർണമായും തകർന്നു
സിവിൽ സർവീസ് ക്വോട്ട സമ്പ്രദായം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്. നിലവിലെ ക്വാട്ടകൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകക്ഷിയായ അവാമി ലീഗിൻ്റെ വിശ്വസ്തർക്ക് പ്രയോജനം ചെയ്യുന്നു എന്നായിരുന്നു വിദ്യാർത്ഥികളുടെ ആരോപണം. സ്‌കൂളുകളും സർവ്വകലാശാലകളും അടച്ചിട്ട് പ്രതിഷേധം തണുപ്പാക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾ ഫലം കണ്ടില്ല. കൂടാതെ സമരക്കാരോട് സൈന്യം മൃദുസമീപനം സ്വീകരിച്ചതോടെ ഭരണകക്ഷിയായ അവാമി ലീഗ് പാർട്ടി അപകടം തിരിച്ചറിഞ്ഞു.
ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ രാജി വരെ എത്തിയ കലാപത്തിന് പിന്നിൽ പാകിസ്താൻ പട്ടാളത്തിനും ഐഎസ്ഐയ്ക്കും വലിയ പങ്കുണ്ടെന്നാണ് സൂചന. ഐഎസ്ഐയുടെ പിന്തുണയുള്ള നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി വിഭാഗമാണ് ഛത്ര ഷിബിർ. ബംഗ്ലാദേശിൽ കലാപത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്നത് ഛത്ര ഷിബിറാണെന്നും എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് ഇവരാണെന്നും സൂചനകളുണ്ട്. ഹസീന സർക്കാരിനെ അസ്ഥിരപ്പെടുത്തി പ്രതിപക്ഷമായ ബിഎൻപിയെ അധികാരത്തിലെത്തിക്കാൻ പാകിസ്താൻ പട്ടാളവും ഐഎസ്ഐയും ലക്ഷ്യമിടുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.