സ്വന്തം നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അമേരിക്കന്‍ ചലച്ചിത്ര താരം അന്നബെല്ല ത്രോണ്‍‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ പുതിയ ബുക്കായ 'The Life of a Wannabe Mogul: Mental Disarray'ന്‍റെ പ്രചാരണ പരിപാടികളുടെ തിരക്കിലിരിക്കെയാണ് ബെല്ലയുടെ സോഷ്യല്‍ മീഡിയ ഹാക്ക് ചെയ്യപ്പെട്ടത്. 


സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതോടെ ബെല്ലയ്ക്ക് ഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് ബെല്ല തന്‍റെ നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. 


ഹാക്കറുമായുള്ള സംഭാഷണത്തിന്‍റെ സ്ക്രീൻഷോട്ടുകളും ബെല്ല ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ചിരുന്നു. അമേരിക്കന്‍ റാപ്പ് ഗായകനായ ഡ്രേക്കുമായി ബെല്ല അടുപ്പത്തിലാണെന്ന് ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്കിംഗ് തിരിച്ചറിഞ്ഞത്. 


ഇതേ തുടര്‍ന്നാണ് നഗ്ന ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി അടുത്ത ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, സോഷ്യല്‍ മീഡിയയുടെ കണ്‍ട്രോള്‍ ഇടയ്ക്കെപ്പഴോ ലഭിച്ച ബെല്ല സ്വയം നഗ്ന ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുകയായിരുന്നു. 


ഹാക്കറുടെ ഭീഷണിയ്ക്ക് തക്കതായ മറുപടി നല്‍കാന്‍ ധൈര്യം കാണിച്ച ബെല്ലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.